‘ഈ ഇന്ത്യ എന്റെ രാജ്യമല്ലെന്ന’ പോസ്റ്ററില്‍ കേസെടുത്ത് പൊലീസ്’; ധര്‍മ്മടത്ത് സ്വമേധയാ, മലമ്പുഴയില്‍ എബിവിപി പരാതിയില്‍ 

‘ഈ ഇന്ത്യ എന്റെ രാജ്യമല്ലെന്ന’ പോസ്റ്ററില്‍ കേസെടുത്ത് പൊലീസ്’; ധര്‍മ്മടത്ത് സ്വമേധയാ, മലമ്പുഴയില്‍ എബിവിപി പരാതിയില്‍ 

'ഈ ഇന്ത്യ എന്റെ രാജ്യമല്ലെന്ന് തുടങ്ങുന്ന', എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റികളുടെ പേരിലുള്ള പോസ്റ്ററുകളില്‍ കേസെടുത്ത് പൊലീസ്. തലശ്ശേരി ബ്രണ്ണന്‍ കോളജിലും മലമ്പുഴ ഗവണ്‍മെന്റ് ഐടിഐയിലുമാണ് എസ്എഫ്‌ഐയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഡല്‍ഹി കലാപത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതായിരുന്നു പോസ്റ്റര്‍. രണ്ടിടത്തും പൊലീസ് ഇടപെട്ട് ഇത് നീക്കുകയും കേസെടുക്കുകയുമായിരുന്നു. പോസ്റ്റര്‍ പതിച്ചതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് ധര്‍മ്മടം പൊലീസ് ദ ക്യുവിനോട് പറഞ്ഞു. ഇത്തരത്തില്‍ പതിച്ചതായി വിവരം ലഭിച്ചപ്പോള്‍ കോളജിലെത്തിയെന്നും പ്രിന്‍സിപ്പാളിന്റെ സാന്നിധ്യത്തില്‍ നീക്കിയെന്നുമാണ് വിശദീകരണം. തുടര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് സ്വമേധയാ കേസെടുത്തത്. ഇത്തരത്തിലൊരു ബോര്‍ഡ് വെച്ചു എന്നാണ് കേസ്. ആരുടെയും പേരിലല്ല എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ധര്‍മ്മടം പൊലീസ് അറിയിക്കുന്നു.

‘ഈ ഇന്ത്യ എന്റെ രാജ്യമല്ലെന്ന’ പോസ്റ്ററില്‍ കേസെടുത്ത് പൊലീസ്’; ധര്‍മ്മടത്ത് സ്വമേധയാ, മലമ്പുഴയില്‍ എബിവിപി പരാതിയില്‍ 
ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തിയുള്ള പ്രമേയം, നിര്‍ബന്ധമായും മലയാളികള്‍ കാണേണ്ട സിനിമയെന്ന് മന്ത്രി സുനില്‍കുമാര്‍

അതേസമയം എബിവിപി പരാതിയിലാണ് മലമ്പുഴ ഗവണ്‍മെന്റ് ഐടിഐയിലെ പോസ്റ്ററില്‍ പൊലീസ് നടപടി. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് സുജിത്, സെക്രട്ടറി ജിതിന്‍ കൃഷ്ണ എന്നിവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നതെന്ന് മലമ്പുഴ പൊലീസ് ദ ക്യുവിനോട് പറഞ്ഞു. പോസ്റ്റര്‍ നീക്കിയെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എപിസി 153ാം വകുപ്പ് ചുമത്തിയാണ് രണ്ടിടത്തും നടപടി. പ്രകോപനപരമായ നടപടികളിലൂടെ കലാപത്തിന് ലക്ഷ്യമിടല്‍ എന്ന കുറ്റം ആരോപിക്കുന്ന വകുപ്പാണിത്. ദേശപ്രതിജ്ഞയിലെ വാക്കുകള്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ തിരുത്തിയെഴുതിയെന്നാണ് എബിവിപിയുടെ ആരോപണം. കപാലമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്ററെന്നും പരാതിയില്‍ ആക്ഷേപിക്കുന്നു.

‘ഈ ഇന്ത്യ എന്റെ രാജ്യമല്ലെന്ന’ പോസ്റ്ററില്‍ കേസെടുത്ത് പൊലീസ്’; ധര്‍മ്മടത്ത് സ്വമേധയാ, മലമ്പുഴയില്‍ എബിവിപി പരാതിയില്‍ 
‘നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതും പ്രശംസയാകും,എത്ര രൂപയ്ക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്‌’; കെജ്രിവാളിനോട് അനുരാഗ് കശ്യപ് 

ഈ ഇന്ത്യ എന്റെ രാജ്യമല്ല. ഈ നാറികളൊന്നും എന്റെ സഹോദരീസഹോദരന്‍മാരുമല്ല. ഇങ്ങനെയുള്ള രാജ്യത്തെ ഞാന്‍ സ്‌നേഹിക്കുകയോ, ഇതിന്റെ ഇപ്പോഴത്തെ ഒരവസ്ഥയിലും അഭിമാനം കൊള്ളുകയോ ചെയ്യുന്നില്ല.ഇവിടെ ഇങ്ങനെയൊരവസ്ഥയില്‍ ഈ ഭീകരവാദികള്‍ക്കൊപ്പം ജീവിക്കേണ്ടി വരുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. ഇങ്ങനെയായിരുന്നു പതിച്ചതിലെ പരാമര്‍ശങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in