വിഎച്ച്പിക്ക് കീഴിലുള്ള സ്ഥാപനത്തില്‍ കുട്ടികള്‍ക്ക് മര്‍ദ്ദനം; രണ്ട് പേരെ അറസ്റ്റ് ചെയ്തു; ബാലാവകാശകമ്മീഷന്‍ അന്വേഷണം ആരംഭിച്ചു

വിഎച്ച്പിക്ക് കീഴിലുള്ള സ്ഥാപനത്തില്‍ കുട്ടികള്‍ക്ക് മര്‍ദ്ദനം; രണ്ട് പേരെ അറസ്റ്റ് ചെയ്തു; ബാലാവകാശകമ്മീഷന്‍ അന്വേഷണം ആരംഭിച്ചു

വിശ്വ ഹിന്ദു പരിഷത്തിന് കീഴിലുള്ള അടൂര്‍ വിവേകാനന്ദ ബാലാശ്രമത്തിലെ കുട്ടികള്‍ക്ക് ക്രൂരപീഡനം. സ്ഥാപനത്തിലെ ചിട്ടകള്‍ പാലിച്ചില്ലെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. ഒമ്പത് കുട്ടികളാണ് സ്ഥാപനത്തിലെ വാര്‍ഡനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ രണ്ട് പേരെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വെള്ളിയാഴ്ച രാത്രി പ്രാര്‍ത്ഥനാ ക്രമം തെറ്റിച്ചെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. മുറിയിലിട്ട് മര്‍ദ്ദിച്ചെന്നാണ് കുട്ടികള്‍ പറയുന്നത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്ലസ്ടുവിനും പത്താംക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്. അടൂര്‍ സ്വദേശിയായ വിജയകുമാര്‍, റാന്നി സ്വദേശി അശോകന്‍ എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

വിഎച്ച്പിക്ക് കീഴിലുള്ള സ്ഥാപനത്തില്‍ കുട്ടികള്‍ക്ക് മര്‍ദ്ദനം; രണ്ട് പേരെ അറസ്റ്റ് ചെയ്തു; ബാലാവകാശകമ്മീഷന്‍ അന്വേഷണം ആരംഭിച്ചു
‘നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതും പ്രശംസയാകും,എത്ര രൂപയ്ക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്‌’; കെജ്രിവാളിനോട് അനുരാഗ് കശ്യപ് 

ബിജെപിയുടെ നേതൃത്വത്തിലുള്ള സ്ഥാപനമാണിത്. രാവിലെ അഞ്ച് മണിക്ക് എഴുന്നേല്‍ക്കണം എന്നതുള്‍പ്പെടെ സ്ഥാപനത്തിലെ ചിട്ടകളോട് കുട്ടികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതിനെച്ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്. അതിന്റെ പേരിലാണ് കുട്ടികളെ മര്‍ദ്ദിച്ചത്.

ബിജു, എസ് ഐ

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് എ സക്കീര്‍ ഹുസൈന്‍ സന്ദര്‍ശിച്ചു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. സ്‌പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സക്കീര്‍ ഹുസൈന്‍ ദ ക്യുവിനോട് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. കുട്ടികളെ സ്ഥാപനത്തിലേക്ക് തിരിച്ചയക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കും. പരീക്ഷയെ ബാധിക്കാത്ത തരത്തില്‍ മാറ്റി താമസിപ്പിക്കുമെന്നും സക്കീര്‍ ഹുസൈന്‍ അറിയിച്ചു.

വിഎച്ച്പിക്ക് കീഴിലുള്ള സ്ഥാപനത്തില്‍ കുട്ടികള്‍ക്ക് മര്‍ദ്ദനം; രണ്ട് പേരെ അറസ്റ്റ് ചെയ്തു; ബാലാവകാശകമ്മീഷന്‍ അന്വേഷണം ആരംഭിച്ചു
വിദ്വേഷത്തെ തോല്‍പ്പിച്ച മനുഷ്യത്വം; കലാപത്തില്‍ മുസ്ലീം സഹോദരങ്ങളെ സുരക്ഷിതരാക്കി മൊഹീന്ദര്‍ സിങ് 

സ്ഥാപനത്തിലേക്ക് തിരിച്ചയക്കാന്‍ പറ്റില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. നിയമപരമായും അവിടേക്ക് വിടാന്‍ പറ്റില്ല. രക്ഷിതാക്കളുടെ അഭിപ്രായവും തേടും. സിഡബ്‌ള്യുസിയുടെ അനുമതിയോടെ മാത്രമേ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ പാടുള്ളുവെന്ന് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സക്കീര്‍ ഹുസൈന്‍

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സ്ഥാപനം സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴിയെടുത്തു. റിപ്പോര്‍ട്ട് തിങ്കളാഴ്ച ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in