നടിയെ ആക്രമിച്ച കേസ് : ദിലീപിനെതിരായ മൊഴി കോടതിയിലും ആവര്‍ത്തിച്ച് മഞ്ജുവാര്യര്‍ 

നടിയെ ആക്രമിച്ച കേസ് : ദിലീപിനെതിരായ മൊഴി കോടതിയിലും ആവര്‍ത്തിച്ച് മഞ്ജുവാര്യര്‍ 

നടിയെ അക്രമിച്ച കേസിലെ 11 ാം സാക്ഷിയായ മഞ്ജു വാര്യരെ പ്രത്യേക വിചാരണ കോടതിയില്‍ വിസ്തരിച്ചു. കേസിലെ നിര്‍ണായക സാക്ഷിയായ മഞ്ജു, ജഡ്ജ് ഹണി എം വര്‍ഗീസിന് മുന്‍പാകെയാണ് മൊഴി നല്‍കിയത്. വ്യാഴാഴ്ച വിസ്താരം ആറുമണിക്കൂറോളം നീണ്ടു. നേരത്തേ പൊലീസിനും മജിസ്‌ട്രേട്ടിനും നല്‍കിയ മൊഴി മഞ്ജു കോടതിയിലും ആവര്‍ത്തിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശനെ ഉദ്ധരിച്ച് ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ ഭര്‍ത്താവും നടനുമായ ദിലീപിനെതിരെ അന്വേഷണഘട്ടത്തില്‍ നല്‍കിയ മൊഴിയാണ് മഞ്ജു വിചാരണയിലും ആവര്‍ത്തിച്ചത്.

നടിയെ ആക്രമിച്ച കേസ് : ദിലീപിനെതിരായ മൊഴി കോടതിയിലും ആവര്‍ത്തിച്ച് മഞ്ജുവാര്യര്‍ 
ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം 

ദിലീപിനെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ പ്രസ്തുത നടി മഞ്ജുവിനെ അറിയിച്ചതിനാല്‍ നടന്‍ ആക്രമണം ആസൂത്രണം ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആക്രമണത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് സിനിമാരംഗത്തുനിന്ന് ആദ്യമായി പറഞ്ഞത് മഞ്ജുവാര്യരായിരുന്നു. ചലച്ചിത്ര പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മയിലായിരുന്നു നടി തുറന്നടിച്ചത്. ഇതേ തുടര്‍ന്നാണ് പൊലീസ് നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയത്.

നടിയെ ആക്രമിച്ച കേസ് : ദിലീപിനെതിരായ മൊഴി കോടതിയിലും ആവര്‍ത്തിച്ച് മഞ്ജുവാര്യര്‍ 
‘ഭേദപ്പെട്ട മനുഷ്യനാകാന്‍ അര്‍ണബിനോട് പറയൂ’; റിപ്പബ്ലിക്കിനോളം വ്യാജങ്ങളുടെ ഉറവിടം മറ്റൊന്നില്ലെന്ന് ആതിഷ് തസീറിന്റെ മറുപടി 

തുടര്‍ന്ന് മജിസ്‌ട്രേട്ടിന് മുന്നില്‍ സിആര്‍പിസി 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിന്‍ പ്രകാരം പ്രധാന സാക്ഷിയായി ഉള്‍പ്പെടുത്തി. ഇക്കാരണങ്ങളാല്‍ കേസില്‍ അതീവ നിര്‍ണായകമാണ് മഞ്ജുവിന്റെ മൊഴി. വിസ്താരം വൈകീട്ട് 6.30 വരെ നീണ്ടതിനാല്‍ 12ാം സാക്ഷി ബിന്ദു പണിക്കര്‍, 13ാം സാക്ഷി സിദ്ദിഖ് എന്നിവരുടെ മൊഴി രേഖപ്പെടുത്തല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. മഞ്ജുവിനെ വിസ്തരിക്കുമ്പോള്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു. ഗീതുമോഹന്‍ദാസ്, സംയുക്ത വര്‍മ, കുഞ്ചാക്കോബോബന്‍ തുടങ്ങിയവരുടെ വിസ്താരവും നടക്കാനുണ്ട്.

Related Stories

The Cue
www.thecue.in