ഒന്നര വയസ്സുകാരന്റെ കൊലപാതകം ; ശരണ്യയുടെ കാമുകനും അറസ്റ്റില്‍ 

ഒന്നര വയസ്സുകാരന്റെ കൊലപാതകം ; ശരണ്യയുടെ കാമുകനും അറസ്റ്റില്‍ 

കണ്ണൂര്‍ തയ്യിലില്‍ കടല്‍ഭിത്തിയിലെറിഞ്ഞ് ഒന്നരവയസ്സുകാരനെ അമ്മ ശരണ്യ കൊലപ്പെടുത്തിയ കേസില്‍ കാമുകന്‍ അറസ്റ്റില്‍. പ്രേരണാകുറ്റം ചുമത്തിയാണ് നിതിന്‍ എന്ന യുവാവിന്റെ അറസ്റ്റ്. നേരത്തേ അറസ്റ്റിലായ ശരണ്യ, ആവര്‍ത്തിച്ചുള്ള പൊലീസിന്റെ ചോദ്യം ചെയ്യലിനൊടുവില്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. കുട്ടിയെ കൊല്ലാന്‍ നിതിന്‍ പ്രേരിപ്പിച്ചെന്നാണ് വെളിപ്പെടുത്തിയത്. ഇത് അടിസ്ഥാനമാക്കിയാണ് അറസ്റ്റ്.

ഒന്നര വയസ്സുകാരന്റെ കൊലപാതകം ; ശരണ്യയുടെ കാമുകനും അറസ്റ്റില്‍ 
കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 7 വയസ്സുകാരിയെ കാണാതായി ; ദേവനന്ദയ്ക്കായി തിരച്ചില്‍ 

പൊലീസ് കസ്റ്റഡിയിലായിരിക്കെ ശരണ്യയുടെ ഫോണിലേക്ക് 17 തവണ ഇയാളുടെ നമ്പറില്‍ നിന്ന് കോളുകളുണ്ടായിരുന്നു. ഫെബ്രുവരി 17 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊടുവള്ളി ഹൗസില്‍ ശരണ്യ പ്രണവ് ദമ്പതികളലുടെ മകന്‍ വിയാന്റെ മൃതദേഹം കടല്‍ഭിത്തിയില്‍ കണ്ടെത്തുകയായിരുന്നു. കാമുകനൊപ്പം ജീവിക്കാനാണ് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ മൊഴി നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in