മര്‍ദ്ദനത്തിലൂടെ ദേശീയഗാനം പാടിക്കാന്‍ ശ്രമം; നിലപാടില്‍ മാറ്റമില്ലാതെ ഡല്‍ഹി പൊലീസ്

മര്‍ദ്ദനത്തിലൂടെ ദേശീയഗാനം പാടിക്കാന്‍ ശ്രമം; നിലപാടില്‍ മാറ്റമില്ലാതെ ഡല്‍ഹി പൊലീസ്

റോഡില്‍ പരുക്കേറ്റ് വീണു കിടക്കുന്ന സമരക്കാരുടെ 30 സെക്കന്റ് ദൈര്‍ഘ്യമുളള വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നത്. ലാത്തിയുമായി ചുറ്റും നില്‍ക്കുന്ന പൊലീസുകാര്‍ ഇവരെ മര്‍ദ്ദിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. 'സിങ് വന്ദേ മാതരം' എന്ന പൊലീസുകാരുടെ ആക്രോശത്തെ തുടര്‍ന്ന് കൂട്ടത്തില്‍ ഒരാള്‍ ദേശീയഗാനം ഉറക്കെ പാടുന്നതും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ ഉളളത്. ഡല്‍ഹിയില്‍ പൗരത്വ നിയമ പ്രതിഷേധക്കാര്‍ക്കുനേരെ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അനേകം വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൗരത്വ നിയമ അനുകൂലികള്‍ പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് കല്ലെറിയുന്നതും സമരക്കാരെ ആക്രമിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

 മര്‍ദ്ദനത്തിലൂടെ ദേശീയഗാനം പാടിക്കാന്‍ ശ്രമം; നിലപാടില്‍ മാറ്റമില്ലാതെ ഡല്‍ഹി പൊലീസ്
മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം; ഡല്‍ഹിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ച് ആയി, പത്തിടങ്ങളില്‍ നിരോധനാജ്ഞ 

'മുസ്ലീം സമുദായത്തില്‍ പെട്ട ആളുകളെ മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തി ദേശീയഗാനം പാടിക്കുകയാണ് ഡല്‍ഹി പൊലീസ്. പൊലീസും കോമാളികളും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഇന്നത്തെ ഇന്ത്യയുടെ ദാരുണാവസ്ഥ നമുക്കിവിടെ കാണാം.' ജേര്‍ണലിസ്റ്റും മുന്‍ സമ്ജാവാദി പാര്‍ട്ടി നേതാവും ആയിരുന്ന ഷാഹിദ് സിദ്ദിഖി വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ ഇതിന് മുമ്പും അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവിടെയെല്ലാം കലാപകാരികളെ അനുകൂലിച്ചുളള നിലപാടായിരുന്നു ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. 'രക്ഷകര്‍ കുറ്റവാളികളാകുമ്പോള്‍ നീതിയ്ക്ക് വേണ്ടി നാമെവിടെ പോകും? മനുഷ്യജീവന് യാതൊരു വിലയും കൊടുക്കാത്തത് കാണുമ്പോള്‍ ഡല്‍ഹി പൊലീസിനോട് പുച്ഛം തോന്നുന്നു. ഇങ്ങനെയാണോ ഇന്ത്യന്‍ ഭരണഘടനയേയും ദേശീയഗാനത്തേയും ഇവര്‍ ആദരിക്കുന്നത്?' എന്ന കുറിപ്പാണ് 'ഷഹീന്‍ബാഗ് ഒഫീഷ്യല്‍' എന്ന പേരിലുളള ട്വിറ്റര്‍ അക്കൗണ്ട് വീഡിയോയ്ക്ക് ഒപ്പം പങ്കുവെയ്ക്കുന്നത്. സംഭവം നടക്കുന്നത് മജ്പൂരില്‍ വെച്ചാണെന്നും ഷഹീന്‍ബാഗ് ഒഫീഷ്യല്‍ അവകാശപ്പെടുന്നു. ദ വാഷിങ്ടണ്‍ പോസ്റ്റിലെ ജേര്‍ണലിസ്റ്റും കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ മകനുമായ ഇഷാന്‍ തരൂരും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

 മര്‍ദ്ദനത്തിലൂടെ ദേശീയഗാനം പാടിക്കാന്‍ ശ്രമം; നിലപാടില്‍ മാറ്റമില്ലാതെ ഡല്‍ഹി പൊലീസ്
‘എവിടെ നിന്നാണ് ഈ വെറുപ്പ് പുറത്തേക്ക് വരുന്നത് ?’; ഡല്‍ഹി അക്രമത്തില്‍ പ്രതികരണവുമായി ബോളിവുഡ്

ഡല്‍ഹിയില്‍ പൗരത്വ നിയമത്തെ എതിര്‍ത്ത് സമരം ചെയ്ത പ്രതിഷേധക്കാര്‍ക്കു നേരെ അതിക്രമങ്ങള്‍ നടന്ന പശ്ചാത്തലത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. എവിടെ നിന്നാണ് വീഡിയോ ചിത്രീകരിച്ചത് എന്നതില്‍ വ്യക്തത ഇല്ല.

Related Stories

No stories found.
logo
The Cue
www.thecue.in