ഡല്‍ഹിയില്‍ കലാപം പടരുന്നു; രാജ്ഘട്ടില്‍ മൗന പ്രാര്‍ത്ഥനയുമായി അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹിയില്‍ കലാപം പടരുന്നു; രാജ്ഘട്ടില്‍ മൗന പ്രാര്‍ത്ഥനയുമായി അരവിന്ദ് കെജ്രിവാള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് നേരെ ആരംഭിച്ച കലാപം ദില്ലിയില്‍ മൂന്നാം ദിവസവും തുടരുകയാണ്. ഇരുമ്പുവടികളും ആയുധങ്ങളും ഉപയോഗിച്ചാണ് അക്രമണം. ഒരുമാസത്തേക്ക് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡല്‍ഹിയില്‍ കലാപം പടരുന്നു; രാജ്ഘട്ടില്‍ മൗന പ്രാര്‍ത്ഥനയുമായി അരവിന്ദ് കെജ്രിവാള്‍
‘ഹിന്ദു വീടുകള്‍ക്ക് കാവിക്കൊടി, കല്ലുകള്‍ എത്തിച്ചത് ലോറിയില്‍, പേരും മതവും ചോദിച്ച് ആക്രമണം’; ഡല്‍ഹിയില്‍ നടന്നത് 

സമാധാന ആഹ്വാനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജ്ഘട്ടില്‍ മൗന പ്രാര്‍ത്ഥന നടത്തി. മന്ത്രിമാരും അരവിന്ദ് കെജ്രിവാളിനൊപ്പമുണ്ട്. ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചയ്ക്ക് ശേഷമായിരുന്നു മൗന പ്രാര്‍ത്ഥന ആരംഭിച്ചത്.

വിവിധയിടങ്ങളിലെ അക്രമസംഭവങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. കലാപം അടിച്ചമര്‍ത്തുന്നതിനായി കേന്ദ്രസേനയെ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നിര്‍ദേശം നല്‍കി. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ദ്രുതകര്‍മ സേനയെ വിന്യസിച്ചിട്ടുണ്ട്. കലാപം അടിച്ചമര്‍ത്താനുള്ള നീക്കം ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമം നടക്കുന്ന പല തെരുവുകളിലെ പൊലീസിന്റെ സാന്നിധ്യം പോലും ഇല്ല.

Related Stories

No stories found.
logo
The Cue
www.thecue.in