പരസ്പരം വാഴ്ത്തി മോദിയും ട്രംപും; പ്രസംഗത്തില്‍ സിനിമയും ക്രിക്കറ്റും തീവ്രവാദവും

പരസ്പരം വാഴ്ത്തി മോദിയും ട്രംപും; പ്രസംഗത്തില്‍ സിനിമയും ക്രിക്കറ്റും തീവ്രവാദവും

നമസ്‌തേ ട്രംപ് പരിപാടിയില്‍ പരസ്പരം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും. തെരഞ്ഞെടുപ്പില്‍ മോദിക്കുണ്ടായത് ലോകം കണ്ട ഏറ്റവും വലിയ വിജയമാണെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തെന്നാണ് ട്രംപിനെ മോദി വിശേഷിപ്പിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പരസ്പരം വാഴ്ത്തി മോദിയും ട്രംപും; പ്രസംഗത്തില്‍ സിനിമയും ക്രിക്കറ്റും തീവ്രവാദവും
സബര്‍മതിയിലെ സന്ദര്‍ശക ബുക്കില്‍ മോദിക്കുളള നന്ദി; മഹാത്മഗാന്ധിയെ പരാമര്‍ശിക്കാതെ ട്രംപ്

ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അടിത്തറയിടുകയാണ് മോദി ചെയ്തതെന്ന് ട്രംപ് പറഞ്ഞു. തന്റെ ആത്മമിത്രമാണണ് മോദി. ചായ വില്‍പ്പന നടത്തിയ മോദിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞു. ഗുജറാത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ ബിംബമാണ് മോദിയെന്നും ട്രംപ് പറഞ്ഞു.

ക്രിക്കറ്റും സിനിമയും പരാമര്‍ശിച്ചായിരുന്നു ട്രംപിന്റെ പ്രസംഗം. ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളായ ഷോലെയും ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്കയും പേരെടുത്തു പറഞ്ഞു. 100ലധികം ഭാഷകളിലായി 2000ത്തോളം സിനിമകള്‍ ഒരു വര്‍ഷം പുറത്തിറങ്ങുന്നുവെന്നും ട്രംപ് പറഞ്ഞു. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും കോലിയേയും പേരെടുത്ത് പരാമര്‍ശിച്ചു. ഇരുവര്‍ക്കും ജന്‍മം നല്‍കിയ നാടാണ് ഇന്ത്യയെന്ന് ട്രംപ് പറഞ്ഞു.

പരസ്പരം വാഴ്ത്തി മോദിയും ട്രംപും; പ്രസംഗത്തില്‍ സിനിമയും ക്രിക്കറ്റും തീവ്രവാദവും
കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: നേരിട്ട് ഹാജരാകാതെ ശ്രീറാം വെങ്കിട്ടരാമനും വഫയും; കുറ്റപത്രം കൈമാറി

അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ ട്രംപ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സ്വന്തം അതിര്‍ത്തി സംരക്ഷി്ക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ട്. ഇന്ത്യയെ പോലെ അമേരിക്കയും തീവ്രവാദ ഭീഷണി നേരിട്ടിട്ടുണ്ട്. ഇതിനെതിരെ യോജിപ്പ് മുന്നോട്ട് പോകുമെന്നും ട്രംപ് വ്യക്തമാക്കി.

പരസ്പരം വാഴ്ത്തി മോദിയും ട്രംപും; പ്രസംഗത്തില്‍ സിനിമയും ക്രിക്കറ്റും തീവ്രവാദവും
ബിജെപിയുടെ ചരിത്രവും വര്‍ത്തമാനവും പാഠ്യവിഷയമാക്കി ഇന്തോനേഷ്യയിലെ ഇസ്ലാമിക് സര്‍വകലാശാല  

ഇന്ത്യക്കും അമേരിക്കയ്ക്കും ഒരുപാട് കാര്യങ്ങളില്‍ സമാനതകളുണ്ടെന്ന് മോദിയും പറഞ്ഞു. അമേരിക്കയ്ക്ക് വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങളുടെ ഫലം ട്രംപിന് കിട്ടും. ഇന്ത്യ- അമേരിക്ക ബന്ധം ഒരുപാട് കാലം മുന്നോട്ട് പോകുമെന്നും മോദി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in