എംഎസ്എഫ് സംസ്ഥാന കൗണ്‍സിലിലെ അടി: പി കെ ഫിറോസ് പക്ഷത്തെ ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തു; ഏകപക്ഷീയമായ നടപടിയെന്ന് ആരോപണം

എംഎസ്എഫ് സംസ്ഥാന കൗണ്‍സിലിലെ അടി: പി കെ ഫിറോസ് പക്ഷത്തെ ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തു; ഏകപക്ഷീയമായ നടപടിയെന്ന് ആരോപണം

സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിലെ തര്‍ക്കത്തില്‍ ആറ് എംഎസ്എഫ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു. റിട്ടേര്‍ണിങ് ഓഫീസര്‍മാരെ പൂട്ടിയിട്ടെന്ന് ആരോപിച്ചാണ് പി കെ ഫിറോസ് പക്ഷത്തെ പ്രവര്‍ത്തകര്‍ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന സമിതി നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ എംഎസ്എഫില്‍ പ്രതിഷേധം ശക്തമാകുകയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എംഎസ്എഫ് സംസ്ഥാന കൗണ്‍സിലിലെ അടി: പി കെ ഫിറോസ് പക്ഷത്തെ ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തു; ഏകപക്ഷീയമായ നടപടിയെന്ന് ആരോപണം
തങ്ങള്‍ കുടുംബത്തിനെതിരെ എംഎസ്എഫില്‍ കലാപം; കൂട്ടരാജി

ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം സംബന്ധിച്ച് മായിന്‍ ഹാജിയും പിഎംഎ സലാമുമായിരുന്നു അന്വേഷണം നടത്തിയത്. കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സമര്‍പ്പിച്ചത്. ഗുരതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അര്‍ഷാദ് ജാതിയേരി, ഇ കെ ശഫാഫ് പേരാവൂര്‍. ഷബീര്‍ അലി തെക്കേക്കാട്ട്, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ ടി ജാസിം, ക്യാമ്പസ് കൗണ്‍സില്‍ കണ്‍വീനര്‍ മുഫീദ് റഹ്മാന്‍ നാദാപുരം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

എംഎസ്എഫ് സംസ്ഥാന കൗണ്‍സിലിലെ അടി: പി കെ ഫിറോസ് പക്ഷത്തെ ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തു; ഏകപക്ഷീയമായ നടപടിയെന്ന് ആരോപണം
'രജനികാന്തിനെയും കമല്‍ഹാസനെയും പിന്തുണച്ചതില്‍ ദുഃഖിക്കുന്നു'; വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന നല്‍കി അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി തങ്ങള്‍ നിര്‍ദേശിച്ച പേര് കൗണ്‍സില്‍ തള്ളിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഈ മാസം ഒമ്പതിന് കോഴിക്കോട് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റ് പികെ നവാസിനെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റാക്കാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. പികെ നവാസ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗമാണെങ്കില്‍ പ്രവര്‍ത്തന രംഗത്ത് സജീവമല്ലെന്നായിരുന്നു മറുപക്ഷത്തിന്റെ വാദം. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ മതിയെന്ന് ഒരുവിഭാഗം നിലപാടെടുത്തു. ഇതിനിടെയാണ് റിട്ടേണിംഗ് ഓഫീസര്‍ പി എം സാദിഖലിയെ ഒരുവിഭാഗം തടഞ്ഞുവെച്ചത്.

മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനൊപ്പം നിന്നില്ലെന്ന് ആരോപിച്ച് എംഎസ്എഫ് പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയെ ലീഗ് നേതൃത്വം സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. നടപടി ഒരുപക്ഷത്തിന് നേരെ മാത്രമാണെന്നാണ് ഉയരുന്ന ആരോപണം.

Related Stories

No stories found.
logo
The Cue
www.thecue.in