അലന് പരീക്ഷയെഴുതാം; അനുമതി നല്‍കി സര്‍വകലാശാല

അലന് പരീക്ഷയെഴുതാം; അനുമതി നല്‍കി സര്‍വകലാശാല
അലന്‍ ശുഹൈബ്‌ 

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന അലന്‍ ഷുഹൈബിന് പരീക്ഷ എഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാല അനുമതി നല്‍കി. ചൊവ്വാഴ്ചയാണ് രണ്ടാം സെമസ്റ്റര്‍ എല്‍ എല്‍ ബി പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അലന്‍ ഷുഹൈബ് കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ ഹൈക്കോടതി സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അലന്‍ ശുഹൈബ്‌ 
പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന അലന്റെ അപേക്ഷ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് വിട്ടു; തീരുമാനം രണ്ട് ദിവസത്തിനകം

പതിനഞ്ച് ദിവസം തുടര്‍ച്ചയായി ഹാജരായില്ലെന്ന കാരണം കാണിച്ച് അലന്‍ ഷുഹൈബിനെ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് അലന്‍. രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാനുള്ള ഹാജരുണ്ടെന്ന് അലന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അലന്റെ അപേക്ഷയില്‍ രണ്ട് ദിവസത്തിനകം തീരുമാനം എടുക്കാനായിരുന്നു ഹൈക്കോടതി കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയത്. തീരുമാനം ജയില്‍ അധികൃതര്‍ വഴി അലനെ അറിയിക്കണം. ചൊവ്വാഴ്ചത്തെ പരീക്ഷ പ്രത്യേകം എഴുതാന്‍ അവസരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍ ഷുഹൈബ്.

No stories found.
The Cue
www.thecue.in