'സെക്രട്ടറിയേറ്റിന് മുന്നിലെ ഷഹീന്‍ബാഗും വാളയാര്‍ സമരപ്പന്തലും പൊളിക്കണം'; സമരസമിതിക്ക് പൊലീസിന്റെ നോട്ടീസ്

'സെക്രട്ടറിയേറ്റിന് മുന്നിലെ ഷഹീന്‍ബാഗും വാളയാര്‍ സമരപ്പന്തലും പൊളിക്കണം';  സമരസമിതിക്ക് പൊലീസിന്റെ നോട്ടീസ്

സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തലുകള്‍ പൊളിച്ച് നീക്കാന്‍ പൊലീസിന്റെ നോട്ടീസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഷഹീന്‍ബാഗും വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ടുമുള്ള സമരപന്തലുകളാണ് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'സെക്രട്ടറിയേറ്റിന് മുന്നിലെ ഷഹീന്‍ബാഗും വാളയാര്‍ സമരപ്പന്തലും പൊളിക്കണം';  സമരസമിതിക്ക് പൊലീസിന്റെ നോട്ടീസ്
'ജാമിയ മിലിയ ലൈബ്രറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് അതിക്രമം'; ദൃശ്യങ്ങള്‍ പുറത്ത്

ഇന്ന് രാവിലെയാണ് സമരസമിതി ഭാരവാഹികള്‍ക്ക് സമരപന്തല്‍ പൊളിക്കാന്‍ കേന്റോണ്‍മെന്റ് സിഐ നോട്ടീസ് നല്‍കിയത്. ദില്ലിയിലെ ഷഹീന്‍ബാഗില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ നടക്കുന്ന സമരത്തിനോട് ഐക്യപ്പെട്ടാണ് തലസ്ഥാനത്തും സമരം നടത്തുന്നത്. ഇടതുനേതാക്കളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഒരുമാസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടക്കുകയാണ്. രണ്ട് ദിവസത്തിനകം ഒഴിഞ്ഞു പോകാനാണ് ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്. അതി സുരക്ഷാ മേഖലയിലാണ് സമരമെന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in