'കഞ്ചാവാണെന്നും മുടിനീട്ടിവളര്‍ത്തിയെന്നും അധിക്ഷേപിച്ച് മര്‍ദ്ദിച്ചു'; പൊലീസിനെതിരെ പരാതിയുമായി യുവാവ്

'കഞ്ചാവാണെന്നും മുടിനീട്ടിവളര്‍ത്തിയെന്നും അധിക്ഷേപിച്ച് മര്‍ദ്ദിച്ചു'; പൊലീസിനെതിരെ പരാതിയുമായി യുവാവ്

കഞ്ചാവ് ഉപയോഗിച്ചെന്നും മുടിനീട്ടിവളര്‍ത്തിയെന്നും അധിക്ഷേപിച്ച് പൊലീസ് മര്‍ദ്ദിച്ചതായി യുവാവിന്റെ പരാതി. കൊല്ലം ഈസ്റ്റ് പോലീസിനെതിരെ അതുല്‍ ദാസ് എന്ന യുവാവാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. സുഹൃത്തിന്റെ ബൈക്ക് അപകടത്തില്‍പ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന തന്നെ എസ്ഐ ബിജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം മര്‍ദ്ദിച്ചുവെന്നാണ് അതുല്‍ ആരോപിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കഞ്ചാവാണെന്നും മുടിനീട്ടിവളര്‍ത്തിയെന്നും അധിക്ഷേപിച്ച് മര്‍ദ്ദിച്ചു'; പൊലീസിനെതിരെ പരാതിയുമായി യുവാവ്
'ജാമിയ മിലിയ ലൈബ്രറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് അതിക്രമം'; ദൃശ്യങ്ങള്‍ പുറത്ത്

ഈ മാസം 12ാം തിയ്യതി വൈകീട്ട് ആറ് മണിക്ക് സ്റ്റേഷനിലെത്തിയ തന്നെ പത്ത് മണിവരെ ലോക്കപ്പിലിട്ടുവെന്ന് അതുല്‍ ദാസ് ദ ക്യുവിനോട് പറഞ്ഞു.

നിന്നെ കണ്ടാല്‍ ആള് ശരിയല്ല, കഞ്ചാവാണോ എന്നു പറഞ്ഞ എസ്ഐ ബിജു ഫോണ്‍ ആവശ്യപ്പെട്ടു. രസീറ്റ് തരികയാണെങ്കില്‍ ഫോണ്‍ തരാം എന്നു പറഞ്ഞതോടെ സ്റ്റേഷനില്‍ സിസിടിവി ക്യാമറ ഇല്ലാത്ത ഭാഗത്തേക്ക് ബലമായി വലിച്ചുകൊണ്ട് പോയി. എസ്ഐയും സംഘവും തലയിലും നെഞ്ചത്തും വയറ്റിലും മര്‍ദ്ദിക്കുകയും ചെയ്തു.

അതുല്‍ ദാസ്

'കഞ്ചാവാണെന്നും മുടിനീട്ടിവളര്‍ത്തിയെന്നും അധിക്ഷേപിച്ച് മര്‍ദ്ദിച്ചു'; പൊലീസിനെതിരെ പരാതിയുമായി യുവാവ്
സിഎഎ വിരുദ്ധ നാടകം: വിദ്യാര്‍ത്ഥിയുടെ മാതാവിനും അധ്യാപികയ്ക്കും ജാമ്യം; പുറത്തിറങ്ങിയത് രണ്ടാഴ്ചത്തെ ജയില്‍വാസത്തിന് ശേഷം

സുഹൃത്ത് ആസിഫിന്റെ മുന്നിലിട്ടാണ് പൊലീസ് മര്‍ദ്ദിച്ചതെന്ന് അതുല്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അമ്മ എത്തിയതിന് ശേഷമാണ് പൊലീസ് വിട്ടയച്ചത്. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് അതുല്‍ കൊല്ലം ജില്ലാശുപത്രിയില്‍ ചികിത്സ തേടി. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് അതുല്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in