ഉണ്ട വിവാദം കത്തുമ്പോള്‍ ലോക്‌നാഥ് ബെഹ്‌റയുടെ ഇംഗ്ലണ്ട് യാത്രയ്ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി 
Around us

ഉണ്ട വിവാദം കത്തുമ്പോള്‍ ലോക്‌നാഥ് ബെഹ്‌റയുടെ ഇംഗ്ലണ്ട് യാത്രയ്ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി 

THE CUE

THE CUE

സംസ്ഥാന പൊലീസിന്റെ 25 റൈഫിളുകളും 12061 ഉണ്ടകളും കാണാതായെന്ന സിഎജി കണ്ടെത്തലില്‍ വിവാദം കത്തുമ്പോള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു.അടുത്തമാസം 3 മുതല്‍ 5 വരെയാണ് സന്ദര്‍ശനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ഒരു സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനാണ് ഡിജിപിയുടെ യാത്രയെന്നാണ് രേഖകള്‍. അന്താരാഷ്ട്ര സെമിനാറാണിതെന്നാണ് വിശദീകരണം. സര്‍ക്കാര്‍ ചെലവിലാണ് യാത്ര.

ആയുധങ്ങള്‍ കാണാതായ ഗുരുതര സുരക്ഷാ വീഴ്ച സംബന്ധിച്ച് സിഎജിയുടെ നിര്‍ണായക വെളിപ്പെടുത്തലോടെ ഡിജിപി പ്രതിരോധത്തിലായിരുന്നു. ഇതാദ്യമായി ഒരു ഡിജിപിയുടെ പേരെടുത്ത് പറഞ്ഞടക്കം സിഎജി വാര്‍ത്താസമ്മേളനം നടത്തുന്ന സ്ഥിതിയുണ്ടായി. ഗുരുതരമായ വീഴ്ചകളാണ് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 25 റൈഫിളുകളും 12,061 വെടിയുണ്ടകളും നഷ്ടമായി. കാണാതായതിന് പകരം വ്യാജ ഉണ്ടകള്‍ വച്ചു. ഇത് മറച്ചുവെയ്ക്കാന്‍ രേഖകള്‍ തിരുത്തി. പൊലീസ് ക്വാട്ടേഴ്‌സ് നിര്‍മ്മിക്കാനുള്ള 2.81 കോടി രൂപ എസ്പിമാര്‍ക്കും ഡിജിപി മാര്‍ക്കും താമസകേന്ദ്രങ്ങള്‍ സ്ഥാപിക്കാനായി വകമാറ്റി തുടങ്ങിയവയാണ് കണ്ടെത്തലുകള്‍.

The Cue
www.thecue.in