ഡല്‍ഹിയില്‍ ആം ആദ്മിയുടെ ഭരണത്തുടര്‍ച്ച,നിലം പരിശായി ബിജെപി, ചിത്രത്തിലില്ലാതെ കോണ്‍ഗ്രസ് 

ഡല്‍ഹിയില്‍ ആം ആദ്മിയുടെ ഭരണത്തുടര്‍ച്ച,നിലം പരിശായി ബിജെപി, ചിത്രത്തിലില്ലാതെ കോണ്‍ഗ്രസ് 

ഡല്‍ഹി കക്ഷി നില

ആം ആദ്മി പാര്‍ട്ടി- 62

ബിജെപി- 8

കോണ്‍ഗ്രസ്- 0

മറ്റുള്ളവര്‍- 0

ലീഡ് നില

എഎപി- 63

ബിജെപി- 7

കോണ്‍ഗ്രസ്- 0

മറ്റുള്ളവര്‍- 0

അഭിനന്ദനവുമായി മമത

കേജ്‌രിവാളിന് അഭിനന്ദനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

ലീഡ് പതിനായിരത്തിലേക്ക്

അരവിന്ദ് കേജ്‌രിവാളിന്റെ ലീഡ് പതിനായിരത്തിലേക്ക്‌

ലീഡ് നില

എഎപി- 56

ബിജെപി- 14

കോണ്‍ഗ്രസ്- 0

മറ്റുള്ളവര്‍- 0

57 സീറ്റില്‍ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നു

13 സീറ്റില്‍ ബിജെപി ഒരിടത്ത് പോലും കോണ്‍ഗ്രസിന് ലീഡില്ല

56 സീറ്റില്‍ വീണ്ടും ആപ്

ആപ് 56 സീറ്റില്‍ ലീഡ് ചെയ്യുന്നു. ബിജെപി 14 സീറ്റിലും. തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്.

53 സീറ്റുകളില്‍ ആംആദ്മിക്ക് ലീഡ്

ആംആദ്മി പാര്‍ട്ടിക്ക് 53 സീറ്റുകളില്‍ ലീഡ്. ബിജെപി 17 സീറ്റുകളിലും ലീഡ് നിലനിര്‍ത്തുന്നു.

തകര്‍ന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല. വോട്ട് വിഹിതം 5 ശതമാനത്തില്‍ താഴെ മാത്രം.

27 സീറ്റില്‍ കടുത്ത പോരാട്ടം

ദില്ലിയില്‍ 27 സീറ്റില്‍ കടുത്ത പോരാട്ടം. ലീഡ് 1000 വോട്ടുകളില്‍ താഴെ.

10 ശതമാനത്തിന്റെ വ്യത്യാസം

ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള വോട്ട് വിഹിതത്തിലെ വ്യത്യാസം 10 ശതമാനമായി. ഇതുവരെ എണ്ണിയ പകുതിയിലധികം വോട്ടുകളും എഎപിക്ക്.

11 സീറ്റുകളില്‍ ലീഡ് മാറിമറിയുന്നു

11 മണ്ഡലങ്ങളില്‍ ലീഡ് 200 വോട്ടിന് താഴെ

വോട്ട് വിഹിതം

എഎപി- 52.13

ബിജെപി- 40.22

കോണ്‍ഗ്രസ്- 04.45

ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വര്‍ധന

2015ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ടുവിഹിതത്തില്‍ 7 ശതമാനത്തിന്റെ വര്‍ധന. ഇത്തവണ ലഭിച്ച വോട്ടുവിഹിതം- 42.07%

പ്രതീക്ഷയുണ്ടെന്ന് ബിജെപി

തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇനിയും പ്രതീക്ഷയുണ്ടെന്ന് ബിജെപി

ലീഡ് നില

എഎപി- 52

ബിജെപി-18

കോണ്‍ഗ്രസ്-0

ലീഡ് തിരിച്ചുപിടിച്ച് സിസോദിയ

യഥാര്‍ത്ഥ ദേശീയ ആംആദ്മി പാര്‍ട്ടിയുടെ വിജയം കാണിച്ചു തരുമെന്ന് മനീഷ് സിസോദിയ. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥ ദേശീയത എന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിന്റെ അര്‍ത്ഥമെന്നും സിസോദിയ.

മാറി മറിഞ്ഞ് ഓഖ്‌ല

ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ല മണ്ഡലത്തില്‍ ലീഡ് നില മാറിമറിയുന്നു.

ലീഡ് നിലനിര്‍ത്തി കെജ്‌രിവാള്‍

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലീഡ് നിലനിര്‍ത്തുന്നു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ 3055 വോട്ടുകളുടെ ലീഡ്.

ആറ് ശതമാനത്തിന്റെ വ്യത്യാസം

ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിള്ളുള്ള വോട്ട് വിഹിതത്തില്‍ ആറ് ശതമാനത്തിന്റെ വ്യത്യാസമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ്‌

സിസോദിയ പിന്നില്‍

പട്പര്‍ഗഞ്ച് മണ്ഡലത്തില്‍ ഉപമുഖമന്ത്രി മനീഷ് സിസോദിയ പിന്നില്‍

ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ല മണ്ഡലത്തില്‍ ബിജെപിക്ക് ലീഡ്‌

കെജ്‌രിവാളും സിസോദിയയും മുന്നില്‍

അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും മുന്നില്‍. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ മുന്നില്‍. പട്പര്‍ഗഞ്ചില്‍ മനീഷ് സിസോദിയ മുന്നില്‍.

സീറ്റു നില

എഎപി- 51

ബിജെപി- 19

കോണ്‍ഗ്രസ്- 0

ദില്ലിയില്‍ മന്ത്രിമാരെല്ലാം ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല.

പ്രതികരണം പിന്നീട്

തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ആഘോഷം തുടങ്ങി ആംആദ്മി

ഡല്‍ഹിയിലെ എല്ലാ മേഖലകളിലും ആംആദ്മി പാര്‍ട്ടിക്ക് ലീഡ്. ദില്ലിയിലെ ആംആദ്മി പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി. കേജ്‌രിവാള്‍ നേരത്തെ തന്നെ പാര്‍ട്ടി ഓഫീസിലെത്തിയിരുന്നു.

വോട്ടെണ്ണല്‍ ആരംഭിച്ചില്ല

റിട്ടേണിങ് ഓഫീസര്‍ എത്താത്തതിനാല്‍ ഡിയോളി, അംബേദ്കര്‍ നഗര്‍ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചിട്ടില്ല.

ആംആദ്മി കുതിപ്പ്

53 മണ്ഡലങ്ങളില്‍ ആംആദ്മി പാര്‍ട്ടി മുന്നില്‍. ബിജെപി 16 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് 1 സീറ്റിലും മുന്നില്‍

16 ഇടത്ത് ബിജെപി

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തി ബിജെപി. 16 മണ്ഡലങ്ങളില്‍ മുന്നില്‍. കഴിഞ്ഞ തവണ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമായിരുന്നു ബിജെപി വിജയിച്ചത്.

ബിജെപിയുടെ സിറ്റിങ് സീറ്റിലും എഎപി

ബിജെപി കഴിഞ്ഞ തവണ വിജയിച്ച മൂന്ന് സീറ്റുകളില്‍ ഒരെണ്ണത്തില്‍ എഎപി ലീഡ് ചെയ്യുന്നു. മുസ്തഫാബാദ് മണ്ഡലത്തിലാണ് എഎപി മുന്നേറുന്നത്.

ലൈവ് ബ്ലോഗ്: ദില്ലിയില്‍ ആംആദ്മി കുതിപ്പ് ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. 56 സീറ്റുകളില്‍ എഎപിയും 14 സീറ്റുകളില്‍ ബിജെപിയും മുന്നിട്ട് നില്‍ക്കുന്നു. അരവിന്ദ് കെജ്രിവാള്‍ ലീഡ് ചെയ്യുകയാണ്. ഒരിടത്ത് പോലും കോണ്‍ഗ്രസിന് ലീഡ് ചെയ്യാന്‍ കഴിയുന്നില്ല.

Related Stories

The Cue
www.thecue.in