ചിത്രത്തില്‍ പോലുമില്ലാതെ കോണ്‍ഗ്രസ്; വോട്ടുശതമാനത്തിലും ഇടിവ് 

ചിത്രത്തില്‍ പോലുമില്ലാതെ കോണ്‍ഗ്രസ്; വോട്ടുശതമാനത്തിലും ഇടിവ് 

പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് ഇത്തവണയും സീറ്റുകളൊന്നും നേടാനായില്ല. ഒരു മണ്ഡലത്തില്‍ പോലും കാര്യമായ മത്സരം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനായില്ലെന്നതാണ് വാസ്തവം. കഴിഞ്ഞ തവണത്തെ പൂജ്യം എന്ന സീറ്റുനില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഫലം വന്നപ്പോള്‍ പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ സാന്നിധ്യമറിയിക്കാന്‍ പോലും സാധിച്ചില്ല.

ചിത്രത്തില്‍ പോലുമില്ലാതെ കോണ്‍ഗ്രസ്; വോട്ടുശതമാനത്തിലും ഇടിവ് 
‘ഇത് രാജ്യത്തിനുള്ള മുഖ്യ സന്ദേശം’; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍ 

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഒരു സീറ്റില്‍ ലീഡ് ചെയ്തത് കോണ്‍ഗ്രസ് കാമ്പുകള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് ചിത്രത്തില്‍ പോലും വരാത്ത കാഴ്ചയാണ് കണ്ടത്. കോണ്‍ഗ്രസിന് ലഭിച്ച വോട്ടുശതമാനവും പരിതാപകരമാണ്. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭൂരിഭാഗം മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പൗരത്വ ഭേദഗതിക്കെതിരായി നടത്തിയ പ്രതിഷേധങ്ങളും, സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവനേതാക്കള്‍ സ്ഥാനം പിടിച്ചതും ഇത്തവണ ഗുണമാകുമെന്ന് കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ശക്തരായ നേതാക്കളുടെ അഭാവവും, ദുര്‍ബലമായ സംഘടനാ സംവിധാനവും കോണ്‍ഗ്രസിനെ പിന്നോട്ടടിച്ചുവെന്നാണ് വിലയിരുത്തല്‍.

Related Stories

No stories found.
logo
The Cue
www.thecue.in