'വധുവിന്റെ സാരിക്ക് നിലവാരമില്ല'; വിവാഹത്തില്‍ നിന്നും വരനും കുടുംബവും പിന്‍മാറി
'വധുവിന്റെ സാരിക്ക് നിലവാരമില്ല'; വിവാഹത്തില്‍ നിന്നും വരനും കുടുംബവും പിന്‍മാറി

വധുവിന്റെ സാരിക്ക് നിലവാരമില്ലെന്ന് ആരോപിച്ച് വരനും കുടുംബവും വിവാഹത്തില്‍ നിന്നും പിന്‍മാറി. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. കുടുംബം വിവാഹം വേണ്ടെന്ന് വെച്ചതിന് പിന്നാലെ വരന്‍ കടന്നു കളഞ്ഞു.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'വധുവിന്റെ സാരിക്ക് നിലവാരമില്ല'; വിവാഹത്തില്‍ നിന്നും വരനും കുടുംബവും പിന്‍മാറി
രണ്ട് നാടകങ്ങള്‍ രണ്ട് നീതി; ബാബരി മസ്ജിദ് പൊളിച്ചത് നാടകമാക്കിയ സ്‌കൂളിനെതിരെ നടപടിയില്ല, പൗരത്വ നിയമത്തിനെതിരെയുള്ളത് രാജ്യദ്രോഹം 

ബുധനാഴ്ചയായിരുന്നു വിവാഹം. ബി എന്‍ രഘുകുമാര്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം തീരുമാനിച്ചത്. വിവാഹച്ചടങ്ങിനിടെ നിലവാരമില്ലാത്ത സാരി മാറ്റാന്‍ പെണ്‍കുട്ടിയോട് രഘുകുമാറിന്റെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ഇത് തര്‍ക്കത്തിനിടയാക്കി. വിവാഹം വേണ്ടെന്ന് വെച്ച രഘുകുമാറിന്റെ രക്ഷിതാക്കള്‍ അയാളോട് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

രഘുകുമാറിനും രക്ഷിതാക്കള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹാസന്‍ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ് ഗൗണ്ട അറിയിച്ചു. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

Related Stories

The Cue
www.thecue.in