രാഹുല്‍ ഗാന്ധിയെ ‘ട്യൂബ് ലൈറ്റ്’ എന്ന് മോദിയുടെ അധിക്ഷേപം, സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് മിണ്ടുന്നില്ലെന്ന് പ്രതിപക്ഷം

രാഹുല്‍ ഗാന്ധിയെ ‘ട്യൂബ് ലൈറ്റ്’ എന്ന് മോദിയുടെ അധിക്ഷേപം, സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് മിണ്ടുന്നില്ലെന്ന് പ്രതിപക്ഷം

ലോക്‌സഭയില്‍ പ്രസംഗത്തിനിടെ ഇടപെട്ട രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചും അധിക്ഷേപിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. നാല്‍പ്പത് മിനിട്ടായി സംസാരിച്ചിട്ടും കറന്റ് ഇവിടെ വരെ എത്താന്‍ ഇത്രയും സമയമെടുത്തു, ചില ട്യൂബ് ലൈറ്റുകള്‍ ഇങ്ങനെയാണെന്ന് പ്രസംഗത്തിനിടെ രാഹുല്‍ ഇടപെട്ടത് പരാമര്‍ശിച്ച് നരേന്ദ്രമോദി.

നരേന്ദ്രമോദി ലോക്‌സഭയില്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ 'മഹാത്മാഗാന്ധി അമര്‍ രഹേ' എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം എഴുന്നേറ്റു. മഹാത്മാ ഗാന്ധിയെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകളില്‍ പ്രതിഷേധിച്ചായിരുന്നു ഈ നീക്കം. സ്വാതന്ത്ര്യസമരം നാടകമായിരുന്നുവെന്ന് ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി നേതാവ് അനന്ത്കുമാര്‍ ഹെഗ്‌ഡെ സംസാരിച്ചത് വലിയ വിവാദമായിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ പരിഹസിച്ച് 'ഇതേ ഉള്ളോ' എന്ന് മോദി ചോദിച്ചു. ഇത് ട്രയിലര്‍ മാത്രമാണെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. മഹാത്മാഗാന്ധി നിങ്ങള്‍ക്ക് ട്രെയിലര്‍ ആണെങ്കില്‍ ഞങ്ങള്‍ക്ക് ജീവിതമാണെന്നായിരുന്നു മോദിയുടെ മറുപടി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അയോധ്യാ, മുത്തലാഖ്, കശ്മീര്‍, പൗരത്വ ഭേദഗതി എന്നിവ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടിയായിരുന്നു മോദിയുടെ പ്രസംഗം. സിഎഎ എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാന്റെ ഭാഷ സംസാരിക്കുകയാണെന്നും മോദി. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ യുവാക്കള്‍ മോദിയെ വടിയെടുത്ത് അടിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിനുള്ള മറുപടിയും മോദിയുടെ പ്രസംഗത്തിലുണ്ടായിരുന്നു. കൂടുതല്‍ സൂര്യനമസ്‌കാരം ചെയ്ത് ശരീരത്തെ കരുത്തുറ്റതാക്കുമെന്നായിരുന്നു മോദിയുടെ മറുപടി.

രാഹുല്‍ ഗാന്ധിയെ ‘ട്യൂബ് ലൈറ്റ്’ എന്ന് മോദിയുടെ അധിക്ഷേപം, സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് മിണ്ടുന്നില്ലെന്ന് പ്രതിപക്ഷം
ആദ്യം കാരവാനില്‍ റെയ്ഡ്, ആരെന്ന് വെളിപ്പെടുത്താതെ ലൊക്കേഷനില്‍, വിജയ്‌യെ കസ്റ്റഡിയിലെടുത്തത് സിനിമാ സ്റ്റൈലില്‍

തൊഴിലില്ലായ്മ പോലുള്ള രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നത്തെക്കുറിച്ച് മോദി ഒന്നും മിണ്ടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി മറുപടിയായി പറഞ്ഞു. ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മോദിയും ധനമന്ത്രിയും മറ്റ് പലതും പ്രസംഗിക്കുകയാണെന്നും രാഹുല്‍ ഗാന്ധി. കാമ്പില്ലാത്തെ നീണ്ട പ്രസംഗം നടത്തുകയാണ് പ്രധാനമന്ത്രിയെന്നും രാഹുല്‍.

Related Stories

No stories found.
logo
The Cue
www.thecue.in