ഇബ്രാഹിം കുഞ്ഞിനുമേല്‍ കുരുക്ക് മുറുകുന്നു ; പാലാരിവട്ടം പാലം അഴിമതിയില്‍ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി 

ഇബ്രാഹിം കുഞ്ഞിനുമേല്‍ കുരുക്ക് മുറുകുന്നു ; പാലാരിവട്ടം പാലം അഴിമതിയില്‍ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി 

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി. ഇതുസംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. മാസങ്ങളായിട്ടും ഇബ്രാഹിം കുഞ്ഞിനെതിരെ നിയമനടപടികള്‍ എടുക്കാന്‍ കഴിയാതിരുന്നത് ഗവര്‍ണറുടെ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു.

ഇബ്രാഹിം കുഞ്ഞിനുമേല്‍ കുരുക്ക് മുറുകുന്നു ; പാലാരിവട്ടം പാലം അഴിമതിയില്‍ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി 
പാലാരിവട്ടം: ഇബ്രാഹിംകുഞ്ഞ് ഒപ്പുവച്ച അസൽ പകർപ്പുകൾ തേടി വിജിലൻസ്; പ്രത്യേകാന്വേഷണം തുടങ്ങി

പാലാരിവട്ടം പാലം അഴിമതിയില്‍ കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ചതില്‍ മുന്‍ മന്ത്രിയുടെ പങ്ക് കണ്ടെത്തിയ അടിസ്ഥാനത്തിലായിരുന്നു ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയത്. ഒക്ടോബറിലായിരുന്നു ഇത്. വിജിലന്‍സിന്റെ കത്ത് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതിക്കായി കൈമാറി. ഗവര്‍ണര്‍ എജിയോട് നിയമോപദേശം അടക്കം തേടിയിരുന്നുവെങ്കിലും, മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായിരുന്നില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അന്വേഷണം വൈകുന്നതില്‍ കോടതി ഇടപെടുകയും എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് വിജിലന്‍സിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പിന്നാലെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സര്‍ക്കാരിന് വിജിലന്‍സ് കത്ത് നല്‍കിയിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ സര്‍ക്കാരിന് അനുമതി നല്‍കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in