‘സ്വാതന്ത്ര്യസമരം നാടകം, ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടത് നിരാശമൂലം’; സത്യാഗ്രഹങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെന്നത് കളവെന്ന്‌ബിജെപി നേതാവ് 

‘സ്വാതന്ത്ര്യസമരം നാടകം, ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടത് നിരാശമൂലം’; സത്യാഗ്രഹങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെന്നത് കളവെന്ന്‌ബിജെപി നേതാവ് 

ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരം നാടകമായിരുന്നുവെന്ന് അധിക്ഷേപിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ എംപി. ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും അനുവാദത്തോടെയും നടന്ന നാടകമായിരുന്നു സ്വാതന്ത്ര്യപോരാട്ടം. അത് സത്യസന്ധമല്ലാത്ത സമരമായിരുന്നു. അത് ഒത്തുകളിയുമായിരുന്നു. മരണം വരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന വാദം സത്യമല്ല. നിരാശമൂലമാണ് ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടത്. ഇവര്‍ക്കാര്‍ക്കെങ്കിലും ബ്രിട്ടീഷ് പട്ടാളത്തിന്റെ ലാത്തയടി ഏറ്റിരുന്നോ.

‘സ്വാതന്ത്ര്യസമരം നാടകം, ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടത് നിരാശമൂലം’; സത്യാഗ്രഹങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെന്നത് കളവെന്ന്‌ബിജെപി നേതാവ് 
മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നു, തലയുമായി പോലീസ് സ്‌റ്റേഷനിലെത്തി ദേശീയഗാനമാലപിച്ച് യുവാവ് 

ഗാന്ധിജിയെ മഹാത്മാവെന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിന്റെ വധവുമായി ആര്‍എസ്എസിന് യാതൊരു ബന്ധവുമില്ലെന്നും ഹെഗ്‌ഡെ അവകാശപ്പെട്ടു. ബംഗളൂരുവില ഒരു പൊതുപരിപാടിയിലായിരുന്നു സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെയും അധിക്ഷേപിച്ചുള്ള അനന്ത് കുമാറിന്റെ പ്രസംഗം.കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അദ്ദേഹത്തിന്റെ മാനസികനില തെറ്റിയിരിക്കുയാണെന്നും നരേന്ദ്രമോദിയെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഖാര്‍ഗെ പറഞ്ഞു.

‘സ്വാതന്ത്ര്യസമരം നാടകം, ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടത് നിരാശമൂലം’; സത്യാഗ്രഹങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെന്നത് കളവെന്ന്‌ബിജെപി നേതാവ് 
മോദിയുടെ എസ്.പി.ജി സുരക്ഷയ്ക്ക് ബജറ്റ് വിഹിതം 600 കോടി ; ഒറ്റയടിക്ക് കൂട്ടിയത് 60 കോടി 

രാഷ്ട്രീയ പ്രവര്‍ത്തകനും ജനപ്രതിനിധിയുമായിരിക്കാന്‍ യോഗ്യതയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അനന്ത്കുമാര്‍ ഹെഗ്‌ഡെയെന്നും പ്രിയങ്ക ഖാര്‍ഗെ പറഞ്ഞു. അതേസമയം ഹെഗ്‌ഡെയെ തള്ളി ബിജെപിയും രംഗത്തെത്തി. വിലകുറഞ്ഞ പ്രസ്താവനകളെ പിന്‍തുണയ്ക്കുന്നില്ലെന്നായിരുന്നു ബിജെപി വക്താവ് ജി മധുസൂദനന്റെ പ്രതികരണം. അദ്ദേഹത്തിന്റെ പ്രസ്താവന അംഗീകരിക്കുന്നില്ല. ബിജെപിയും ആര്‍എസ്എസും മഹാത്മാഗാന്ധിയെ വലിയ ബഹുമാനത്തോടെയാണ് കാണുന്നതെന്നും മധുസൂദനന്‍ വാദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in