രണ്ടാമത്തെ കൊറോണ കേസ് നിഗമനം മാത്രമെന്ന് ആരോഗ്യമന്ത്രി, ‘അന്തിമപരിശോധനാഫലം കിട്ടിയില്ല’ 

രണ്ടാമത്തെ കൊറോണ കേസ് നിഗമനം മാത്രമെന്ന് ആരോഗ്യമന്ത്രി, ‘അന്തിമപരിശോധനാഫലം കിട്ടിയില്ല’ 

കേരളത്തിലെ രണ്ടാമത്തെ കൊറോണ വൈറസ് നിഗമനം മാത്രമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അന്തിമ പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നും, ഇത് ലഭിച്ച ശേഷം മാത്രമേ കൊറോണ വൈറസ് സ്ഥിരീകരിക്കാനാകൂ എന്നും ആരോഗ്യമന്ത്രി പറഞ്ഞു. പൂനൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയില്‍ പ്രഥമിക നിഗമനം മാത്രമാണ് ഉണ്ടായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രണ്ടാമത്തെ കൊറോണ കേസ് നിഗമനം മാത്രമെന്ന് ആരോഗ്യമന്ത്രി, ‘അന്തിമപരിശോധനാഫലം കിട്ടിയില്ല’ 
കേരളത്തില്‍ വീണ്ടും കൊറോണ; ചൈനയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി വൈറസ്ബാധയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം  

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആലപ്പുഴ സ്വദേശിനിയായ വിദ്യാര്‍ത്ഥിക്കാണ് കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നത്. ഇത് നിഗമനം മാത്രമാണ്. വിദ്യാര്‍ത്ഥി ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. പൂനൈയില്‍ നിന്ന് പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഫോണ്‍ വഴി ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ വിവരം മാത്രമാണ് ഉള്ളത്. റിപ്പോര്‍ട്ട് കിട്ടാതെ സ്ഥിരീകരിക്കാനാകില്ല. വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയതാണ് ഈ കുട്ടിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

രണ്ടാമത്തെ കൊറോണ കേസ് നിഗമനം മാത്രമെന്ന് ആരോഗ്യമന്ത്രി, ‘അന്തിമപരിശോധനാഫലം കിട്ടിയില്ല’ 
ഒമ്പതു വര്‍ഷം മുന്‍പേ പ്രവചിച്ച് ‘കണ്ടേജിയന്‍’; വുഹാനിലെ കൊറോണ മാതൃകയില്‍ ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ 

രോഗമുള്ളവരോ രോഗ സാധ്യതയുള്ളവരോ ആരോഗ്യ വകുപ്പിന്റെ മുന്‍കരുതല്‍ നടപടിയുമായി പൂര്‍ണമായി സഹകരിക്കണമെന്നും മന്ത്രി കെകെ ശൈലജ ആവശ്യപ്പെട്ടു. രോഗവ്യാപനം തടയാനും ആപത്തിലേക്ക് പോകാതിരിക്കാനുമാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കുന്നത്. അത് എല്ലാവരും മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in