‘തുടര്‍ച്ചയായി കൂവി ടൊവിനോയുടെ സംസാരം തടസപ്പെടുത്തി’ ; വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നും ആരോപണം 

‘തുടര്‍ച്ചയായി കൂവി ടൊവിനോയുടെ സംസാരം തടസപ്പെടുത്തി’ ; വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നും ആരോപണം 

തുടര്‍ച്ചയായി കൂവി സംസാരം തടസപ്പെടുത്തിയപ്പോഴാണ് അഖില്‍ ജോര്‍ജ് എന്ന വിദ്യാര്‍ത്ഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി മൈക്കില്‍ കൂവിക്കോളൂ എന്ന് ടൊവിനോ തോമസ് പറഞ്ഞതെന്ന് നടന്റെ മാനേജര്‍ ഹരികൃഷ്ണന്‍ ദ ക്യുവിനോട്. മാനന്തവാടി മേരി മാതാ കോളജ് വേദിയിലെ സംഭവങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള സാക്ഷിയാണെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. സംഭവം അദ്ദേഹം വിവരിക്കുന്നതിങ്ങനെ. വയനാട്ടിലെ ഷൂട്ടിങ്ങിന് ഇടയില്‍ നിന്നാണ്, ജില്ലാ ഭരണകൂടം മാനന്തവാടി മേരി മാതാ കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ ടൊവിനോ തോമസ് എത്തിയത്. നേരത്തേ പ്ലാന്‍ ചെയ്ത പ്രോഗ്രാം ആയിരുന്നില്ല. ചടങ്ങിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പങ്കെടുക്കാമെന്ന് അറിയിച്ചത്. വിദ്യാര്‍ത്ഥികള്‍ കയ്യടിച്ച് ആവേശത്തോടെയാണ് നടനെ വരവേറ്റത്. ചടങ്ങില്‍ പ്രതിജ്ഞയെടുക്കലൊക്കെ ഭംഗിയായി കഴിഞ്ഞു. എന്നാല്‍ പ്രസംഗം തുടങ്ങിയതുമുതല്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ആര്‍ത്ത് വിളിക്കുകയും കൂവുകയും ചെയ്യുന്നുണ്ടായിരുന്നു. കൂവലിനൊപ്പം അധിക്ഷേപിക്കലുമുണ്ടായി.

‘തുടര്‍ച്ചയായി കൂവി ടൊവിനോയുടെ സംസാരം തടസപ്പെടുത്തി’ ; വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നും ആരോപണം 
പ്രസംഗത്തിന് വിദ്യാര്‍ത്ഥി കൂവി, വേദിയിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ നിര്‍ബന്ധിച്ച് കൂവിച്ച് ടൊവിനോ; നടനെതിരെ കെഎസ്‌യു 

സംസാരം തടപ്പെടുത്തുന്ന രീതിയിലാണ് കൂവല്‍ ഉണ്ടായത്. താന്‍ സംസാരിക്കുന്നത് കേള്‍ക്കുന്നില്ലേയെന്ന് മൂന്ന് നാലുതവണ ടൊവിനോ അവരോട് ചോദിച്ചു. കേള്‍ക്കുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞത്. എന്നിട്ടും കൂവലും അധിക്ഷേപങ്ങളും തുടര്‍ന്നപ്പോഴാണ് വിദ്യാര്‍ത്ഥിയെ വിളിച്ച് സദസ്സില്‍ നിന്ന് കൂവണ്ട, വേദിയിലെത്തി കൂവിക്കോയെന്ന് പറഞ്ഞത്.

ഷൂട്ടിനിടയില്‍ സമയം കണ്ടെത്തി സ്‌കൂളിലെത്തി ഇത്രയും പ്രാധാന്യമേറിയ കാര്യം ഗൗരവത്തോടെ സംസാരിക്കുമ്പോള്‍ അത് തുടര്‍ച്ചയായി തടസപ്പെടുത്തിയപ്പോഴാണ് അങ്ങനെ ചെയ്തത്. ഏവരും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകേണ്ടതിന്റെ അനിവാര്യതെയെക്കുറിച്ചാണ് ടൊവിനോ സംസാരിച്ചത്. സംഭവം നടനെ ഇന്‍സള്‍ട്ട് ചെയ്യുന്നതായിരുന്നു. വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള ഇതിനെല്ലാം സാക്ഷിയാണ്.

സംഭവം വാര്‍ത്തയായപ്പോള്‍ കോളജിലെത്തി വിദ്യാര്‍ത്ഥിയെ കണ്ടിരുന്നു. അവന് പരാതിയില്ല. പ്രിന്‍സിപ്പാളിനെയും കണ്ടിരുന്നു. സാധാരണ സംഭവമായേ സ്‌കൂള്‍ അധികൃതര്‍ ഇതെടുത്തിട്ടുള്ളൂ. എന്നാല്‍ ടൊവിനോ പരസ്യമായി മാപ്പ് പറയണമെന്നാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്നാല്‍ അഖില്‍ എന്ന വിദ്യാര്‍ത്ഥിക്ക് അങ്ങനെയൊരാവശ്യമില്ല. വിഷയത്തില്‍ മാപ്പുപറയാനില്ലെന്നും ഹരികൃഷ്ണന്‍ ദ ക്യുവിനോട് വ്യക്തമാക്കി.

‘തുടര്‍ച്ചയായി കൂവി ടൊവിനോയുടെ സംസാരം തടസപ്പെടുത്തി’ ; വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നും ആരോപണം 
‘സംഭവം തെറ്റിദ്ധാരണയുടെ പുറത്ത്, നടനെ കേള്‍ക്കട്ടെ’ ; കൂവല്‍ പ്രശ്‌നത്തില്‍ ടൊവിനോയുമായി സംസാരിക്കുമെന്ന് വിദ്യാര്‍ത്ഥി 

എല്ലാം തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്ന അഖില്‍ ജോര്‍ജിന്റെ വാദവും അദ്ദേഹം തള്ളുന്നു. പുറകിലേക്ക് ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്നല്ല കൂവലുണ്ടായത്.

വേദിയിലുള്ള ടൊവിനോയ്ക്ക് കൂവല്‍ കേള്‍ക്കാമെങ്കില്‍ മൈക്കിലൂടെയുള്ള പ്രസംഗം കേള്‍ക്കാന്‍ കഴിയാതിരിക്കുന്നത് എങ്ങനെയെന്നും ഹരികൃഷ്ണന്‍ ചോദിക്കുന്നു.

അതേസമയം കെഎസ്‌യു സംഭവം വിവാദമാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച വയനാട്ടില്‍ വച്ച് ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ പ്രകാശനം നിര്‍വഹിച്ചത് ടൊവിനോ തോമസ് ആയിരുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിന് നല്‍കിയായിരുന്നു പ്രകാശനം. തനിക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും ഇടതുപക്ഷത്തോടാണ് ആഭിമുഖ്യമെന്നും നടന്‍ ഈ വേദിയില്‍ പറഞ്ഞിരുന്നു. അതിനാലാണ് കെഎസ്‌യു ആദ്യമേ തന്നെ വിഷയത്തില്‍ പരാതി നല്‍കുമെന്ന തരത്തില്‍ പ്രതികരിച്ചതെന്നാണ് ആരോപണം.

Related Stories

No stories found.
logo
The Cue
www.thecue.in