പ്രസംഗത്തിന് വിദ്യാര്‍ത്ഥി കൂവി, വേദിയിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ നിര്‍ബന്ധിച്ച് കൂവിച്ച് ടൊവിനോ; നടനെതിരെ കെഎസ്‌യു 

പ്രസംഗത്തിന് വിദ്യാര്‍ത്ഥി കൂവി, വേദിയിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ നിര്‍ബന്ധിച്ച് കൂവിച്ച് ടൊവിനോ; നടനെതിരെ കെഎസ്‌യു 

വിദ്യാര്‍ത്ഥിയെ വേദിയില്‍ വിളിച്ചുവരുത്തി നിര്‍ബന്ധിച്ച് കൂവിച്ച നടന്‍ ടൊവിനോ തോമസിനെതിരെ നടപടിയാവശ്യപ്പെട്ട് കെഎസ്‌യു. മാനന്തവാടി മേരി മാതാ കോളജില്‍ ദേശീയ സമ്മതിദാനാവകാശ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. ടൊവിനോയുടെ പ്രസംഗത്തിനിടെ സദസ്സിലുണ്ടായിരുന്ന ചില വിദ്യാര്‍ത്ഥികള്‍ കൂവിയിരുന്നു.ശ്രദ്ധയില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ നടന്‍ വേദിയിലേക്ക് വിളിച്ചുവരുത്തി. അഖില്‍ ജോര്‍ജ് എന്ന ഈ വിദ്യാര്‍ത്ഥിയെക്കൊണ്ട് നടന്‍ പലകുറി മൈക്കിലൂടെ കൂവിച്ചു. വിദ്യാര്‍ത്ഥിയെ പിടിച്ചുനിര്‍ത്തി കൂവാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

പ്രസംഗത്തിന് വിദ്യാര്‍ത്ഥി കൂവി, വേദിയിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ നിര്‍ബന്ധിച്ച് കൂവിച്ച് ടൊവിനോ; നടനെതിരെ കെഎസ്‌യു 
ബിജെപിക്ക് വേണ്ടി വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ 18,000 ട്വിറ്റര്‍ അകൗണ്ടുകള്‍; കോണ്‍ഗ്രസിന് 147

പ്രസംഗത്തിലെ ടൊവിനോയുടെ പരാമര്‍ശം ഇങ്ങനെയായിരുന്നു. വോട്ടുചെയ്താലും ഇല്ലെങ്കിലും ആരെങ്കിലുമൊക്കെ ജയിക്കും, ആരുവന്നാലും ഇങ്ങനെയൊക്കെത്തന്നെയേ സംഭവിക്കൂ എന്ന് എത്രത്തോളം ചിന്തിക്കുന്നുവോ അത്രത്തോളം നമ്മള്‍ ജനാധിപത്യത്തില്‍ നിന്ന് അകലുകയാണ്. ജനാധിപത്യം തുടര്‍ന്നുപോരുന്ന ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ഈ സമയത്താണ് സദസ്സില്‍ നിന്ന് കൂവലുണ്ടായത്. നടന്‍ നാലുതവണ വിദ്യാര്‍ത്ഥിയെക്കൊണ്ട് കൂവിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിദ്യാര്‍ത്ഥിയെ പൊതുമധ്യത്തില്‍ അധിക്ഷേപിക്കുന്നതായിരുന്നു നടന്റെ പെരുമാറ്റമെന്ന്‌ കെഎസ്‌യു പറയുന്നു.

പ്രസംഗത്തിന് വിദ്യാര്‍ത്ഥി കൂവി, വേദിയിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ നിര്‍ബന്ധിച്ച് കൂവിച്ച് ടൊവിനോ; നടനെതിരെ കെഎസ്‌യു 
‘ഇതെല്ലാം മോഷ്ടിക്കാന്‍ അല്‍പമെങ്കിലും നാണമില്ലേ’, മിഷ്‌കിന് ഗുഡ് ബൈ പറഞ്ഞ് ചാരുനിവേദിത 

ഉന്നത ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമങ്ങള്‍ക്കുമെല്ലാം മുന്നില്‍വെച്ച് വിദ്യാര്‍ത്ഥിയെ അവഹേളിച്ചെന്ന്‌ കെ എസ് യു വ്യക്തമാക്കുന്നു. നിറകണ്ണുകളോടെയാണ് വിദ്യാര്‍ത്ഥി വേദി വിട്ടതെന്നും മാനസികസംഘര്‍ഷമുണ്ടാക്കിയെന്നും പറയുന്നു. ഇതില്‍ നടനെതിരെ നടപടിയെടുക്കണമെന്നും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും ജില്ലാ നേതൃത്വം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.എന്നാല്‍ താന്‍ പറഞ്ഞതിന്റെ പ്രാധാന്യം മനസ്സിലാക്കാത്തതിലുള്ള വിഷമത്താലാണ് വിദ്യാര്‍ത്ഥിയെക്കൊണ്ട് കൂവിച്ചതെന്നാണ് തുടര്‍ന്നുള്ള പ്രസംഗത്തില്‍ നടന്‍ വിശദീകരിച്ചത്. ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വേദിയിലിരിക്കെയായിരുന്നു സംഭവം.

Related Stories

No stories found.
logo
The Cue
www.thecue.in