ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ ബാധ 

ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ ബാധ 

ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. രോഗിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ നില ഗുരുതരമല്ലെന്നാണ് വിവരം. വുഹാന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണിത്‌. 27 സാമ്പിളുകളില്‍ നിന്നാണ് ഒന്ന് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. വാര്‍ത്താക്കുറിറിപ്പിലൂടെ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ ബാധ 
‘കൊറോണ ലോകത്തിന് വലിയ ഭീഷണി’, മുന്‍ വിലയിരുത്തല്‍ തെറ്റിയെന്ന് ലോകാരോഗ്യ സംഘടന 

മന്ത്രാലയം സംസ്ഥാനത്തിന് ഇതുസംബന്ധിച്ച് അടിയന്തര വിവരങ്ങള്‍ കൈമാറിയെന്നും അറിയുന്നു. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമര്‍പ്പിച്ചിരിക്കുന്ന എട്ട് സാമ്പിളുകളുടെ ഫലം പുറത്തുവരാനുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ആരോഗ്യമന്ത്രി കെകെ ശൈലജ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

Related Stories

No stories found.
logo
The Cue
www.thecue.in