ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ; മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥ സമിതിയുടെ കത്ത് 

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ; മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥ സമിതിയുടെ കത്ത് 

മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയതില്‍ സസ്‌പെന്‍ഷനിലുള്ള ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയന് ഇതുസംബന്ധിച്ച് കത്തുനല്‍കി. കേസില്‍ പൊലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ; മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥ സമിതിയുടെ കത്ത് 
നാഗ്പൂരില്‍ 19കാരിയെ ബലാല്‍സംഗം ചെയ്തു, ഇരുമ്പുദണ്ഡ് കയറ്റി

കുറ്റപത്രം നല്‍കിയാല്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കാനാകില്ല. സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ് ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാറിന് ആറുമാസം വരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കാന്‍ അധികാരമുണ്ട്. നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥന് അതിനുശേഷം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാം. താനല്ല വാഹനമോടിച്ചതെന്നായിരുന്നു ശ്രീറാമിന്റെ ന്യായീകരണം.

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ; മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥ സമിതിയുടെ കത്ത് 
‘സ്ത്രീകള്‍ മുഷ്ടിചുരുട്ടി തന്നെ സമരം ചെയ്യും’; കാന്തപുരത്തിന്റെ പ്രസ്താവനയ്ക്ക് പുല്ലുവിലയെന്ന് എം സി ജോസഫൈന്‍

സുഹൃത്ത് വഫയാണ് കാറോടിച്ചിരുന്നതെന്നും ഈ സമയം മദ്യപിച്ചിട്ടില്ലായിരുന്നുവെന്നുമാണ് ശ്രീറാം ചീഫ് സെക്രട്ടറി ടോം ജോസിന് നല്‍കിയ വിശദീകരണം. മെഡിക്കല്‍ പരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും 7 പേജുള്ള കത്തില്‍ പരാമര്‍ശിച്ചിരുന്നു. മനപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചതെന്നും ഉടന്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെന്നും വാദിക്കുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in