രാജ്യംവിട്ട് പോയവരുടെ സ്വത്ത് വിറ്റഴിക്കാന്‍ സമിതി, നേതൃത്വം നല്‍കുന്നത് അമിത്ഷാ 

രാജ്യംവിട്ട് പോയവരുടെ സ്വത്ത് വിറ്റഴിക്കാന്‍ സമിതി, നേതൃത്വം നല്‍കുന്നത് അമിത്ഷാ 

രാജ്യം വിട്ട് ചൈനയുടെയോ പാക്കിസ്താന്റെയോ പൗരത്വം സ്വീകരിച്ചവരുടെ സ്വത്ത് വിറ്റഴിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ പുതിയ സമിതി. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള മന്ത്രിമാരുടെ സമിതിക്ക് ആഭ്യന്തരമന്ത്രി അമിത്ഷാ നേതൃത്വം നല്‍കും. 'ശത്രുസ്വത്ത്' നിയമപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വകീരിക്കുന്നത്. രണ്ട് ഉപസമിതികളും ഇതിനായി രൂപവല്‍കരിച്ചിട്ടുണ്ട്.

രാജ്യംവിട്ട് പോയവരുടെ സ്വത്ത് വിറ്റഴിക്കാന്‍ സമിതി, നേതൃത്വം നല്‍കുന്നത് അമിത്ഷാ 
‘മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയില്‍ പടരുന്ന കൊറോണ വൈറസല്ല’, ഇന്ത്യയില്‍ ആശങ്കയില്ലെന്ന് കേന്ദ്രം 

2016ല്‍ പാര്‍ലമെന്റ് പാസാക്കി നിയമമാക്കിയ ശത്രു സ്വത്ത് നിയമഭേദഗതിയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിനായാണ് പുതിയ സമിതികള്‍ രൂപീകരിച്ചത്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയും, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയുമാണ് ഉപസമിതിയുടെ അധ്യക്ഷന്മാര്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കണക്കുകള്‍ പ്രകാരം ഇന്ത്യവിട്ടവരുടെ 9,400 സ്വത്തുക്കള്‍ വില്‍ക്കാനുണ്ട്. പാക് പൗരത്വം സ്വീകരിച്ചവരുടെ 9,280 സ്വത്തുവകകളും, ചൈനീസ് പൗരത്വം സ്വീകരിച്ചവരുടെ 126 സ്വത്തുക്കളുമാണ് വില്‍ക്കാനുള്ളത്. 14,000 ഏക്കറോളം ഭൂമിയാണ് രാജ്യം വിട്ട് പോയവരുടേതായി ഉള്ളത്. വിവിധ ബാങ്കുകളിലായി 177 കോടി രൂപയോളം നിക്ഷേപവും ഇവര്‍ക്കുണ്ട്. ഇവ വില്‍ക്കുന്നത് വഴി ഒരുലക്ഷം കോടി രൂപയെങ്കിലും സര്‍ക്കാറിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Related Stories

The Cue
www.thecue.in