‘അലനെയും താഹയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല’; മുഖ്യമന്ത്രിയെ തള്ളി പി മോഹനന്‍ 

‘അലനെയും താഹയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല’; മുഖ്യമന്ത്രിയെ തള്ളി പി മോഹനന്‍ 

യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങള്‍ തന്നെയെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. അലനും താഹയും കുട്ടികളാണ്, എന്തെങ്കിലും തെറ്റു പറ്റിയാല്‍ തിരുത്തിയെടുക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. പാര്‍ട്ടി അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സംരക്ഷണത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നും പി മോഹനന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ഇപ്പോള്‍ പറയാനാകില്ല. ജയിലിലായതിനാല്‍ ഇരുവരുടെയും ഭാഗം കേട്ടിട്ടില്ല. അങ്ങനെ കേള്‍ക്കാതെ ഒരു നിഗമനത്തിലും എത്തില്ലെന്നും പി ജയരാജന്‍ പറഞ്ഞതിനെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ ഇരുവരുടെയും കുടുംബം വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. പാര്‍ട്ടി അവരെ തിരിഞ്ഞു നോക്കുന്നില്ല എന്ന് പരാതിയുണ്ടെങ്കില്‍ ഗൗരവമായി പരിശോധിക്കുമെന്നും പി മോഹനന്‍ അറിയിച്ചു.

‘അലനെയും താഹയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല’; മുഖ്യമന്ത്രിയെ തള്ളി പി മോഹനന്‍ 
‘ഹിറ്റ്‌ലറുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് ഓര്‍മയില്ലേ, ഒരിക്കല്‍ കണക്കുപറയേണ്ടിവരും’, യോഗിക്കെതിരെ ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷണ്‍ 

പോലീസ് നല്‍കിയ വിവരം അനുസരിച്ചാണ് മുഖ്യമന്ത്രി പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന് അങ്ങനെയേ ചെയ്യാനാകൂ. അലനും താഹയും സിപിഎമ്മില്‍ നിന്ന് കൊണ്ട് മറ്റൊരു ആശയത്തിനായി പ്രവര്‍ത്തിച്ചെങ്കില്‍ അംഗീകരിക്കാനാകില്ല, എന്നാല്‍ അങ്ങനെയൊന്ന് അന്വേഷണത്തില്‍ ഇനിയും തെളിയേണ്ടതുണ്ട്. അവര്‍ നിരപരാധിത്വം തെളിയിച്ച് പുറത്തുവരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. യുഎപിഎ ചുമത്തിയത് ശരിയല്ല എന്നുതന്നെയാണ് പാര്‍ട്ടിയുടെ നിലപാട്. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്‌തെന്ന് പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അലനും താഹയ്ക്കുമെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും പി മോഹനന്‍ പറഞ്ഞു.

‘അലനെയും താഹയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല’; മുഖ്യമന്ത്രിയെ തള്ളി പി മോഹനന്‍ 
ആര്‍എസ്എസിന്റെ പൗരത്വഭേദഗതി അനുകൂല പരിപാടിയെ എതിര്‍ത്ത സ്ത്രീക്കെതിരെ കേസ്; നടപടി ഹിന്ദുഐക്യവേദിയുടെ പരാതിയില്‍

അലനും താഹയും കുറ്റക്കാരെന്ന രീതിയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രതികരിച്ചത്. അവരെ ചായ കുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞത് വിവാദമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in