രഞ്ജന്‍ ഗൊഗോയിക്കെതിരെ ആരോപണമുന്നയിച്ച യുവതിക്ക് സുപ്രീംകോടതിയില്‍ വീണ്ടും നിയമനം 

രഞ്ജന്‍ ഗൊഗോയിക്കെതിരെ ആരോപണമുന്നയിച്ച യുവതിക്ക് സുപ്രീംകോടതിയില്‍ വീണ്ടും നിയമനം 

മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ച യുവതിക്ക് സുപ്രീംകോടതിയില്‍ വീണ്ടും നിയമനം. യുവതിയെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കി, ജോലിയില്‍ തിരിച്ചെടുക്കുകയായിരുന്നു. യുവതിക്ക് ജോലി നഷ്ടപ്പെട്ട കാലത്തെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കും. ജോലിയില്‍ പ്രവേശിച്ച യുവതി വീണ്ടും അവധിയില്‍ പ്രവേശിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2018ലാണ് യുവതി രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. പിന്നാലെ അവരെ ജോലിയില്‍ നിന്നും പിരിച്ച് വിടുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 22 ജഡ്ജിമാര്‍ക്ക് ഇവര്‍ പരാതി നല്‍കിയിരുന്നു. ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സമിതി പരാതി അന്വേഷിക്കുകയും, അടിസ്ഥാനമില്ലാത്ത ആരോപണമാണ് ജീവനക്കാരിയുടേതെന്ന് കണ്ടെത്തുകയും ചെയ്തു. അന്വേഷണ സമിതി ജസ്റ്റിസ് ഗൊഗോയിക്ക് ക്ലീന്‍ ചീറ്റ് നല്‍കി.

രഞ്ജന്‍ ഗൊഗോയിക്കെതിരെ ആരോപണമുന്നയിച്ച യുവതിക്ക് സുപ്രീംകോടതിയില്‍ വീണ്ടും നിയമനം 
ഭക്ഷണമില്ലാതെ എല്ലും തോലുമായി ആഫ്രിക്കന്‍ സിംഹങ്ങള്‍, സഹായം അഭ്യര്‍ത്ഥിച്ച് കാമ്പെയ്ന്‍ 

ചീഫ് ജസ്റ്റിസിനെതിരെ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് തന്നെയും തന്റെ കുടുംബത്തെയും വേട്ടയാടുകയാണെന്നും, ഡല്‍ഹി പോലീസില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിനെയും സഹോദരനെയും സസ്‌പെന്‍ഡ് ചെയ്‌തെന്നും യുവതി ആരോപിച്ചിരുന്നു. രണ്ട് മാസം മുമ്പാണ് ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in