‘മംഗലാപുരം വിമാനത്താവളത്തില്‍ ബോംബ് വെച്ചത് ജോലി നല്‍കാത്തതിന്റെ പ്രതികാരം’; വെളിപ്പെടുത്തി, കീഴടങ്ങിയ ആദിത്യ റാവു 

‘മംഗലാപുരം വിമാനത്താവളത്തില്‍ ബോംബ് വെച്ചത് ജോലി നല്‍കാത്തതിന്റെ പ്രതികാരം’; വെളിപ്പെടുത്തി, കീഴടങ്ങിയ ആദിത്യ റാവു 

ജോലി നല്‍കാത്തതിന്റെ പ്രതികാരമായാണ് മംഗലാപുരം വിമാനത്താവളത്തില്‍ ബോംബ് വെച്ചതെന്ന് കീഴടങ്ങിയ ആദിത്യറാവു. കഴിഞ്ഞദിവസമാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ഇത് നിര്‍വീര്യമാക്കി വന്‍ ദുരന്തം ഒഴിവാക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ, ഇയാള്‍ ബംഗളൂരു ഡിജിപി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. മണിപ്പാല്‍ സ്വദേശിയായ 36 കാരനാണ് ആദിത്യറാവു. ഇയാള്‍ മെക്കാനിക്കല്‍ എഞ്ചിനീയറും എംബിഎ ബിരുദധാരിയുമാണ്. നേരത്തെ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വെച്ചതായി ഇയാള്‍ വ്യാജ സന്ദേശം നല്‍കിയിരുന്നു. കൂടാതെ ക്രാന്തിവീര സങ്കിള്ളി രായണ്ണ സിറ്റി റെയില്‍വേ സ്റ്റേഷനിലും ബോംബ് വെച്ചതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചു.

‘മംഗലാപുരം വിമാനത്താവളത്തില്‍ ബോംബ് വെച്ചത് ജോലി നല്‍കാത്തതിന്റെ പ്രതികാരം’; വെളിപ്പെടുത്തി, കീഴടങ്ങിയ ആദിത്യ റാവു 
പൗരത്വഭേദഗതി നിയമം: സ്‌റ്റേ ഇല്ലെന്ന് സുപ്രീംകോടതി, മറുപടി നല്‍കാന്‍ കേന്ദ്രത്തിന് കൂടുതല്‍ സമയം 

ഈ സംഭവങ്ങളില്‍ 2018 ല്‍ അറസ്റ്റിലായ ഇയാള്‍ 6 മാസം തടവുശിക്ഷയനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷം കുറഞ്ഞത് മൂന്ന് തവണ മംഗലാപുരം എയര്‍പോര്‍ട്ടില്‍ ജോലിക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ മതിയായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാതിരുന്നതിനാല്‍ ജോലി നിഷേധിക്കപ്പെട്ടു. ഇതിന്റെ പ്രതികാരമായാണ് ബോംബ് സ്ഥാപിച്ചതെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇയാള്‍ നിലവില്‍ മംഗലാപുരത്തെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയാണ്. ഇദ്ദേഹത്തിന്റെ അച്ഛന്‍ മംഗളൂരുവിലെ താമസക്കാരനാണ്. അമ്മ മരണപ്പെട്ടതാണെന്നും പൊലീസ് അറിയിക്കുന്നു.

‘മംഗലാപുരം വിമാനത്താവളത്തില്‍ ബോംബ് വെച്ചത് ജോലി നല്‍കാത്തതിന്റെ പ്രതികാരം’; വെളിപ്പെടുത്തി, കീഴടങ്ങിയ ആദിത്യ റാവു 
‘സ്‌കൂള്‍ അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കണം’; ഉത്തരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ 

ഓട്ടോറിക്ഷയില്‍ എയര്‍പോര്‍ട്ടിലെത്തിയ ആദിത്യറാവു ബോംബുള്ള ലാപ്‌ടോപ്പ് ബാഗ് വിശ്രമമുറിയില്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇത് സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞു. തുളുഭാഷ സംസാരിക്കുന്നയാളാണ് ബോംബ് വെച്ചതെന്ന് കണ്ടെത്തിയിരുന്നു. സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘം ആദിത്യറാവുവിനെ ചോദ്യം ചെയ്ത് വരികയാണ്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തും കടകളില്‍ നിന്ന് വാങ്ങിയുമാണ് സ്‌ഫോടകവസ്തു തയ്യാറാക്കിയതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് യൂട്യൂബ് വീഡിയോകള്‍ മാതൃകയാക്കിയെന്നും വെളിപ്പെടുത്തി.

Related Stories

No stories found.
logo
The Cue
www.thecue.in