‘പഴംപൊരിയെ തൊട്ടുകളിച്ചാല്‍’; മലയാളികളുടെ പ്രതിഷേധച്ചൂടില്‍ പരിഷ്‌കാരം വേണ്ടെന്ന് റെയില്‍വേ,ഒരാഴ്ചയക്കുള്ളില്‍ വിഭവങ്ങള്‍ തിരിച്ചെത്തും

‘പഴംപൊരിയെ തൊട്ടുകളിച്ചാല്‍’; മലയാളികളുടെ പ്രതിഷേധച്ചൂടില്‍ പരിഷ്‌കാരം വേണ്ടെന്ന് റെയില്‍വേ,ഒരാഴ്ചയക്കുള്ളില്‍ വിഭവങ്ങള്‍ തിരിച്ചെത്തും

റെയില്‍വേ സ്‌റ്റേഷനുകളിലെ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ റസ്റ്ററന്റുകളില്‍ നിന്ന് കേരളീയ വിഭവങ്ങള്‍ ഒഴിവാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍. സംഭവത്തില്‍ മലയാളികളുടെ ട്വിറ്റര്‍ കേന്ദ്രീകരിച്ചുളള പ്രതിഷേധത്തെത്തുടര്‍ന്നാണ് തീരുമാനം മാറ്റാന്‍ ഐആര്‍സിടിസി അധികൃതര്‍ നിര്‍ബന്ധിതരായത്. സ്‌നാക്ക്, മീല്‍ വിഭാഗത്തില്‍ പ്രാദേശിക രുചികള്‍ക്ക് പ്രാധാന്യം നല്‍കാന്‍ അതതു മേഖലകള്‍ക്ക് നിര്‍ദേശം നല്‍കിയതായും മുന്‍പു നല്‍കിയിരുന്ന എല്ലാ തനതു വിഭവങ്ങളും ഒരാഴ്ച്ചക്കുളളില്‍തന്നെ ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

‘പഴംപൊരിയെ തൊട്ടുകളിച്ചാല്‍’; മലയാളികളുടെ പ്രതിഷേധച്ചൂടില്‍ പരിഷ്‌കാരം വേണ്ടെന്ന് റെയില്‍വേ,ഒരാഴ്ചയക്കുള്ളില്‍ വിഭവങ്ങള്‍ തിരിച്ചെത്തും
‘പഴംപൊരിയും പൊറോട്ടയും പുറത്ത്’; കേരളീയ വിഭവങ്ങള്‍ ഒഴിവാക്കി റെയില്‍വേ മെനു

കേരളീയരുടെ ജനപ്രിയ വിഭവങ്ങളായ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ എന്നിവയായിരുന്നു ഒഴിവാക്കിയ വിഭവങ്ങള്‍. നാരങ്ങാ വെളളം ഉള്‍പ്പെടെ പാനീയങ്ങളും സ്റ്റാളുകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു.തുടര്‍ന്നാണ് റെയില്‍വേയ്‌ക്കെതിരെ പ്രതിഷേധവുമായി മലയാളികള്‍ രംഗത്തെത്തിയത്. തീരുമാനം പിന്‍വലിച്ച് ഉത്തരവിട്ടിട്ടും ഇത് സംബന്ധിച്ച് മറുപടി നല്‍കി റെയില്‍വേ വലഞ്ഞു. എന്നാല്‍ വിലവര്‍ധനവ് കുറയ്ക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

സ്‌നാക്ക് മീല്‍ വിഭാഗത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നു മസാല ദോശയും തൈര്, പാവ് ബാജി, പൊങ്കല്‍, ചോള ബട്ടൂര, കിച്ചടി, സാമ്പാര്‍ സാദം എന്നിവയൊക്കെയായിരുന്നു പുതുക്കിയ പട്ടികയില്‍ ഉണ്ടായിരുന്നത്. രാജ്മ ചാവല്‍, ചോള ബട്ടൂര, പാവ് ബാജി, കിച്ചടി, പൊങ്കല്‍, കുല്‍ച്ച എന്നിവയാണു പട്ടികയിലുണ്ടായിരുന്ന മറ്റ് വിഭവങ്ങള്‍. പൊറോട്ട, പുട്ട്, അപ്പം, പഴംപൊരി, കടലക്കറി, മുട്ടക്കറി,ഇലയട, ഉണ്ണിയപ്പം എന്നിവയും മെനുവില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. കേരളത്തിലെ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റിരുന്ന വിഭവങ്ങളാണ് ഒഴിവാക്കപ്പെട്ടിരുനിനത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘പഴംപൊരിയെ തൊട്ടുകളിച്ചാല്‍’; മലയാളികളുടെ പ്രതിഷേധച്ചൂടില്‍ പരിഷ്‌കാരം വേണ്ടെന്ന് റെയില്‍വേ,ഒരാഴ്ചയക്കുള്ളില്‍ വിഭവങ്ങള്‍ തിരിച്ചെത്തും
‘ചായയ്ക്ക് വില 35’; ട്രെയിനിലെ ഭക്ഷണം ഇനി പൊള്ളും

ട്രെയിനുകളിലെ ഭക്ഷണ നിരക്ക് കൂട്ടിയതിനു പിന്നാലെ സ്റ്റാളുകളിലെ നിരക്കുകളും കൂട്ടി. ഊണിന്റെ വില 35ല്‍ നിന്നും 70 രൂപയാക്കി കൂട്ടി. എട്ടര രൂപയുടെ ഉഴുന്നുവടയ്ക്കും പരിപ്പുവടയ്ക്കും ഇനിമുതല്‍ 15 രൂപ നല്‍കണം. 2 വടയ്ക്കു 30 രൂപ. ആലു ബോണ്ട, കച്ചോരി, സമൂസ എന്നിവയ്ക്കു 2 എണ്ണത്തിന് 20 രൂപയായി. ഭക്ഷണത്തില്‍ രാഷ്ട്രീയം കൊണ്ടുവന്നിരിക്കുകയാണെന്നും ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നുമുളള പരാതികള്‍ പരക്കെ ഉയര്‍ന്നിരുന്നു. കേരളത്തില്‍ ആരും ആവശ്യപ്പെടാറില്ലെന്ന ന്യായം പറഞ്ഞാണു കരാറുകാര്‍ ഇത് ഒഴിവാക്കിയിരുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു സഹായമാകുന്ന ഭക്ഷണപ്പാക്കേജാണ് പുതുക്കിയ പട്ടികയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത് എന്നുമായിരുന്നു ഐആര്‍സിടിസിയുടെ വാദം.

Related Stories

No stories found.
logo
The Cue
www.thecue.in