പൗരത്വഭേദഗതി നിയമം: സ്‌റ്റേ ഇല്ലെന്ന് സുപ്രീംകോടതി, മറുപടി നല്‍കാന്‍ കേന്ദ്രത്തിന് കൂടുതല്‍ സമയം 

പൗരത്വഭേദഗതി നിയമം: സ്‌റ്റേ ഇല്ലെന്ന് സുപ്രീംകോടതി, മറുപടി നല്‍കാന്‍ കേന്ദ്രത്തിന് കൂടുതല്‍ സമയം 

പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ അനുവദിക്കില്ലെന്ന് സുപ്രീംകോടതി. അഞ്ചാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. കേന്ദ്രത്തിന് മറുപടി നല്‍കാന്‍ കോടതി നാലാഴ്ച സമയം അനുവദിച്ചു. പൗരത്വ ഭേദഗതി കേള്‍ക്കാന്‍ അഞ്ചംഗ ബെഞ്ച് രൂപീകരിച്ചേക്കുമെന്ന സൂചനയും കോടതി നല്‍കി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹര്‍ജികള്‍ രണ്ടായി പരിഗണിക്കാനും സുപ്രീംകോടതി തീരുമാനിച്ചു. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് അസമിലെ പ്രശ്‌നങ്ങള്‍ വേറെയാണെന്നും, രാജ്യത്തെ മറ്റിടങ്ങളിലെ പ്രശ്‌നങ്ങള്‍ വേറെയാണെന്നും അതിനാല്‍ അസമിലെ ഹര്‍ജികള്‍ പ്രത്യേകം പരിഹണിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ത്രിപുരയില്‍ നിന്നുള്ള ഹര്‍ജികളും ഇതിനൊപ്പം പരിഗണിക്കും. രാജ്യത്തെ മറ്റിടങ്ങളിലെ ഹര്‍ജികള്‍ വേറെയായും പരിഗണിക്കും.

പൗരത്വഭേദഗതി നിയമം: സ്‌റ്റേ ഇല്ലെന്ന് സുപ്രീംകോടതി, മറുപടി നല്‍കാന്‍ കേന്ദ്രത്തിന് കൂടുതല്‍ സമയം 
രഞ്ജന്‍ ഗൊഗോയിക്കെതിരെ ആരോപണമുന്നയിച്ച യുവതിക്ക് സുപ്രീംകോടതിയില്‍ വീണ്ടും നിയമനം 

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കോടതിയില്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. അറ്റോണി ജനറല്‍ ഈ ആവശ്യത്തെ എതിര്‍ക്കുകയായിരുന്നു. 80 ഹര്‍ജികള്‍ക്ക് മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്നും അറ്റോണി ജനറല്‍ ആവശ്യപ്പെട്ടു. സ്റ്റേ വേണമെന്ന ആവശ്യത്തെ കേന്ദ്രം ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. പൗരത്വ നിയമം നിര്‍ത്തിവെക്കാനും പാടില്ല, അത് സ്റ്റേയ്ക്ക് തുല്യമാകും. മറുപടി സത്യവാങ്മൂലം ഉടന്‍ നല്‍കും, അതുവരെ ഉത്തരവുകള്‍ പാടില്ലെന്നും അറ്റോണി ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in