റോഡ് ഷോയില്‍ ജനപ്രവാഹം, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകാതെ കേജ്‌രിവാള്‍ 

റോഡ് ഷോയില്‍ ജനപ്രവാഹം, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകാതെ കേജ്‌രിവാള്‍ 

റോഡ് ഷോ നീണ്ടുപോയതിനാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായില്ല. കുടുംബത്തിനൊപ്പം എത്തി ചൊവ്വാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് കേജ്‌രിവാള്‍ അറിയിച്ചു. ചൊവ്വാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.

റോഡ് ഷോയില്‍ ജനപ്രവാഹം, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകാതെ കേജ്‌രിവാള്‍ 
‘24 മണിക്കൂറും കുടിവെള്ളം, മലിനീകരണം 300% കുറയ്ക്കും, ശുദ്ധമായ പരിസ്ഥിതി’, ഡല്‍ഹിയ്ക്ക് എഎപിയുടെ 10 വാഗ്ദാനങ്ങള്‍ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റോഡ് ഷോയ്ക്ക് ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നായിരുന്നു കേജ്‌രിവാള്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ജനത്തിരക്ക് കാരണം നിശ്ചിത സമയത്തിനുള്ളില്‍ അദ്ദേഹത്തിന് വരണാധികാരിയുടെ ഓഫീസില്‍ എത്താനായില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി മത്സരാര്‍ഥി വൈകീട്ട് മൂന്നുമണിക്കുള്ളില്‍ ഇലക്ഷന്‍ കമ്മീഷണറുടെ ഓഫീസില്‍ എത്തണമെന്നാണ് ചട്ടം.

റോഡ് ഷോയില്‍ ജനപ്രവാഹം, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകാതെ കേജ്‌രിവാള്‍ 
മയപ്പെടാതെ ഗവര്‍ണര്‍; സര്‍ക്കാരിന്റെ വിശദീകരണം തള്ളി; യെച്ചൂരിക്കും വിമര്‍ശനം

വാല്‍മീകി മന്ദിറില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിങ്, എന്നിവരും പങ്കെടുത്തിരുന്നു. റോഡ് ഷോയ്‌ക്കെത്തിയ പ്രവര്‍ത്തകരെ നിരാശരാക്കി തനിക്കെങ്ങനെ തിരികെ പോകാന്‍ കഴിയുമെന്നാണ് സംഭവത്തെ കുറിച്ച് കേജ്‌രിവാള്‍ പ്രതികരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in