‘ഗവര്‍ണര്‍ക്ക് ഭരണഘടന പറഞ്ഞു കൊടുക്കാന്‍ തയ്യാര്‍’; പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനപ്രകാരമെന്ന് കബില്‍ സിബല്‍

‘ഗവര്‍ണര്‍ക്ക് ഭരണഘടന പറഞ്ഞു കൊടുക്കാന്‍ തയ്യാര്‍’; പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനപ്രകാരമെന്ന് കബില്‍ സിബല്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടന വായിച്ച് മനസിലാക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. ഗവര്‍ണര്‍ എന്നത് ആലങ്കാരിക പദവിയാണ്. മന്ത്രിസഭയുടെ തീരുമാനത്തിനനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.

‘ഗവര്‍ണര്‍ക്ക് ഭരണഘടന പറഞ്ഞു കൊടുക്കാന്‍ തയ്യാര്‍’; പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനപ്രകാരമെന്ന് കബില്‍ സിബല്‍
‘ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധം’;സര്‍ക്കാരിന്റെ അവകാശം ബിസിനസ് റൂള്‍ വെച്ച് ഇല്ലാതാക്കാനാവില്ലെന്ന് കാളിശ്വരം രാജ്

ഗവര്‍ണര്‍ക്ക് ഭരണഘടനയെക്കുറിച്ച് പറഞ്ഞു കൊടുക്കാന്‍ തയ്യാറാണ്. ഭരണ നിര്‍വഹണത്തില്‍ ഗവര്‍ണര്‍ക്ക് കാര്യമായ പങ്കില്ല. അദ്ദേഹം നിയമത്തിന് അതീതനല്ല. രാജ്ഭവനുകളില്‍ ആര്‍എസിഎസിന്റെ ഇഷ്ടക്കാരെയാണ് നിയമിക്കുന്നതെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി ചോദ്യം ചെയ്തിരുന്നു. തന്റെ അനുമതി തേടാതെയുള്ള നീക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

‘ഗവര്‍ണര്‍ക്ക് ഭരണഘടന പറഞ്ഞു കൊടുക്കാന്‍ തയ്യാര്‍’; പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനപ്രകാരമെന്ന് കബില്‍ സിബല്‍
‘ഗാന്ധിവധത്തിലെ സത്യങ്ങള്‍ മായ്ക്കുന്നു’;വെടിയേറ്റ് വീണതടക്കം സ്മൃതി ഗ്യാലറിയിലെ ചിത്രങ്ങള്‍ നീക്കിയതില്‍ ആഞ്ഞടിച്ച് തുഷാര്‍ ഗാന്ധി 

ഇന്ത്യ ഭരിക്കുന്നത് ജനങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാവാത്ത സര്‍ക്കാരാണ്. സര്‍വകലാശാലകളെ ആദ്യം തകര്‍ക്കുകയെന്ന ഹിറ്റ്‌ലറുടെ നയമാണ് ദില്ലിയില്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഗുണ്ടകളെ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികളെ നേരിടുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in