‘പോരാട്ടം തുടരും’, ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജമാമസ്ജിദില്‍ 

‘പോരാട്ടം തുടരും’, ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജമാമസ്ജിദില്‍ 

ഭരണഘടനയുടെ ആമുഖം വായിച്ച്, ജമാമസ്ജിദില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. കടുത്ത ഉപാധികളോടെ ജാമ്യം ലഭിച്ച്, ഡല്‍ഹിയില്‍ നിന്ന് പുറത്തു പോകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജമാമസ്ജിദിലെത്തിയത്. സമാധാനപരമായ പ്രക്ഷോഭങ്ങളാണ് ശക്തിയെന്നും പോരാട്ടം തുടരുമെന്നും ആസാദ് വ്യക്തമാക്കി. എല്ലാ ജാതി, മത വിഭാഗത്തിലുമുള്ള ആളുകള്‍ പ്രക്ഷോഭങ്ങളില്‍ അണിനിരക്കണമെന്നും മുസ്ലീങ്ങള്‍ തനിച്ചല്ല സമരത്തിനുള്ളതെന്ന് സര്‍ക്കാരിന് ബോധ്യപ്പെടുത്തി കൊടുക്കണമെന്നും ആസാദ് പറഞ്ഞു. നൂറുകണക്കിനാളുകളായിരുന്നു പ്രതിഷേധത്തില്‍ പങ്കെടുത്തത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജമാമസ്ജിദില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 21നായിരുന്നു ആസാദ് അറസ്റ്റിലായത്. കര്‍ശന ഉപാധികളോടെയാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഡല്‍ഹിയില്‍ പ്രകടനങ്ങള്‍ നടത്തരുതെന്ന് ആസാദിനോട് കോടതി ഉത്തരവിട്ടിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം 24 മണിക്കൂര്‍ അദ്ദേഹത്തിന് ഡല്‍ഹിയില്‍ തുടരാമെന്നായിരുന്നു കോടതി വിധി. ഡല്‍ഹി ജമാ മസ്ജിദ്, രവിദാസ് ക്ഷേത്രം, ഗുരുദ്വാര പള്ളി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന ആസാദിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ജമാ മസ്ജിദില്‍ എത്തിയത്.

‘പോരാട്ടം തുടരും’, ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജമാമസ്ജിദില്‍ 
‘അടുത്ത നാല് ആഴ്ച ദില്ലിയില്‍ ഉണ്ടാകരുത്’; ചന്ദ്രശേഖര്‍ ആസാദിന് ഉപാധിയോടെ ജാമ്യം

താന്‍ കോടതിയുടെ ഉത്തരവ് ലംഘിച്ചിട്ടില്ലെന്നും, മത കേന്ദ്രം സന്ദര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും ആസാദ് വ്യക്തമാക്കി. ജമാ മസ്ജിദില്‍ എത്തുന്നതിന് മുമ്പ് ഗുരുദ്വാരയും ഒരു ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. കോടതിയുടെ ഉത്തരവ് പിന്തുടരുകയാണ് താന്‍ ചെയ്യുന്നതെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ജമാമസ്ജിദിലെ പ്രതിഷേധപരിപാടി സംഘടിപ്പിച്ചത് ആസാദല്ലെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in