‘അയ്യേ’; പൗരത്വ നിയമത്തില്‍ മോദി സര്‍ക്കാരിനെ ന്യായീകരിച്ചെത്തിയ അനുപം ഖേറിനോട് പാര്‍വതി  

‘അയ്യേ’; പൗരത്വ നിയമത്തില്‍ മോദി സര്‍ക്കാരിനെ ന്യായീകരിച്ചെത്തിയ അനുപം ഖേറിനോട് പാര്‍വതി  

പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് രംഗത്തുവന്ന ബോളിവുഡ് താരം അനുപം ഖേറിനെതിരെ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. സര്‍ക്കാരിന്റെ വിശ്വാസ്യതയെ കളങ്കപ്പെടുത്താന്‍ ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുകയാണെന്നും ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് അവരുടെ ശ്രമമെന്നും പൗരത്വ നിയമത്തെ ന്യായീകരിച്ച് അനുപം ഖേര്‍ പറഞ്ഞിരുന്നു.ഈ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയാണ് പാര്‍വതിയുടെ പ്രതികരണം. അയ്യേ എന്നായിരുന്നു സ്‌ക്രീന്‍ ഷോട്ടിന് പാര്‍വതി കൊടുത്ത കാപ്ഷന്‍.

‘അയ്യേ’; പൗരത്വ നിയമത്തില്‍ മോദി സര്‍ക്കാരിനെ ന്യായീകരിച്ചെത്തിയ അനുപം ഖേറിനോട് പാര്‍വതി  
‘ഭയം നട്ടെല്ലിലൂടെ അരിച്ചുകയറുന്നു’ ; പൗരത്വ ഭേദഗതി ബില്ലിനെതിരെ നടി പാര്‍വതി 

ചിലര്‍ രാജ്യത്തിന്റെ സമഗ്രതയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനവരെ അനുവദിക്കാതിരിക്കുക എന്നത് നമ്മുടെ കടമയാണ്. ഇത്തരം ആളുകളാണ് യഥാര്‍ത്ഥത്തില്‍ രാജ്യത്ത് അസഹിഷ്ണുത സൃഷ്ടിക്കുന്നതെന്നും അനാവശ്യ പ്രതിഷേധങ്ങളിലൂടെ സര്‍ക്കാരിനെ അസ്ഥിരമാക്കാനാണ് പ്രതിഷേധക്കാര്‍ ലക്ഷ്യമിടുന്നതെന്നുമായിരുന്നു അനുപം ഖേറിന്റെ വാദം. നിലവില്‍ ചണ്ഡീഗഡില്‍ നിന്നുള്ള ലോകസഭാ എം പി ആണ് അനുപം ഖേറിന്റെ ഭാര്യ കിരണ്‍ ഖേര്‍. മുന്‍പ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായും അനുപം ഖേറിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു.

‘അയ്യേ’; പൗരത്വ നിയമത്തില്‍ മോദി സര്‍ക്കാരിനെ ന്യായീകരിച്ചെത്തിയ അനുപം ഖേറിനോട് പാര്‍വതി  
ഇത് ഭീകരതയെന്ന് പാര്‍വതി, ജാമിയ-അലിഗഡ് പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമായി ഉയര്‍ന്ന ശബ്ദം നടി പാര്‍വതി തിരുവോത്തിന്റെ ആയിരുന്നു. പ്രധാന താരങ്ങള്‍ അടക്കം നിശബ്ദത പാലിച്ചപ്പോള്‍ നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാര്‍വതി തിരുവോത്തിത്തിന്റെ പ്രതികരണം. ജാമിയ മിലിയയിലെ പൊലീസ് അതിക്രമം ഇത് ഭീകതയാണെന്നും താരം ട്വീറ്റ് ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടന്ന പ്രതിഷേധങ്ങളില്‍ മുന്‍പും പാര്‍വതി പങ്കെടുക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്നു. മുംബൈയില്‍ ഓഗസ്റ്റ് ക്രാന്തി മൈതാനിയില്‍ വെച്ചുനടന്ന പ്രതിഷേധത്തില്‍ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പാര്‍വതിയും പങ്കെടുത്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in