സെന്‍കുമാറിന്റെ വാദത്തെ തുണച്ച് കെസിബിസി വക്താവ്, ‘ഭീകരപ്രസ്ഥാനങ്ങള്‍ക്ക് സംസ്ഥാനം വളമിടുന്നു’

സെന്‍കുമാറിന്റെ വാദത്തെ തുണച്ച് കെസിബിസി വക്താവ്, ‘ഭീകരപ്രസ്ഥാനങ്ങള്‍ക്ക് സംസ്ഥാനം വളമിടുന്നു’

സംഘപരിവാര്‍ അനുഭാവിയും മുന്‍ ഡിജിപിയുമായ സെന്‍കുമാറിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്തുണയുമായി കെസിബിസി വക്താവ്. കാശ്മീരിലോ ശ്രീലങ്കയിലോ ലോകത്തെവിടെയും നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ വേരുകളുണ്ടാവുന്നത് ഇവിടത്തെ രാഷ്ട്രീയ കാലാവസ്ഥയുമായി കൂട്ടിവായിക്കണമെന്ന സെന്‍കുമാറിന്റെ നിരീക്ഷണം തള്ളിക്കളയാവുന്നതല്ലെന്ന് കേരളാ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് പറയുന്നു. കഴിഞ്ഞയാഴ്ച പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പൊളിറ്റിക്കല്‍ ഇസ്ലാമിനെ എതിര്‍ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയും ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് ജന്മഭൂമിയില്‍ എഴുതിയ ലേഖനം വിവാദമായിരുന്നു. ജന്മഭൂമി ലേഖനത്തിന് പിന്നാലെയാണ് മതഭീകരവാദികള്‍ക്ക് കേരളത്തിലെ സര്‍ക്കാരുകളും രാഷ്ട്രീയ കക്ഷികളും അനുകൂല സാഹചര്യമൊരുക്കുന്നുവെന്ന ടിപി സെന്‍കുമാറിന്റെ വാദത്തെ പിന്തുണച്ച് ഫാദര്‍ വര്‍ഗീസ് രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടിന്റെ പ്രതികരണം

വില്‍സണ്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വധത്തെ മുന്‍നിര്‍ത്തി ടി പി സെന്‍കുമാര്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിക്കണമെന്നും ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട്. പുതു തലമുറയ്ക്ക് ആകര്‍ഷകമായ ഒരു ജീവിത രീതിയായി ഭീകരപ്രവര്‍ത്തനം മാറാതിരിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്നും കെസിബിസി വക്താവ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന മതതീവ്രവാദത്തിനു നേരേ ഇനി എത്രനാള്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയുമെന്നും ഫാദര്‍ വര്‍ഗീസ്. പോലീസ് റിപ്പോര്‍ട്ടുകളും രാഷ്ട്രീയവും പിന്നെ ചില സമീപകാല സംഭവങ്ങളും എന്ന തലക്കെട്ടില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് സെന്‍കുമാറിന്റെ വാദത്തെ പിന്തുണച്ചുള്ള പ്രസ്താവന. കെസിബിസിക്ക് കീഴിലുള്ള പിഒസിയില്‍ നടന്ന ചര്‍ച്ചയിലാണ് സംസ്ഥാനത്തു നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇവിടത്തെ ഭീകര പ്രസ്ഥാനങ്ങള്‍ക്ക് വളം വയ്ക്കുന്നതെന്ന് സെന്‍കുമാര്‍ പറഞ്ഞിരുന്നത്.

ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടിന്റെ ജന്മഭൂമി ലേഖനം 
ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടിന്റെ ജന്മഭൂമി ലേഖനം 

കെസിബിസി വക്താവ് ഫാദര്‍ വര്‍ഗീസിന്റെ പ്രതികരണം പൂര്‍ണരൂപം

കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ ശക്തിപ്രാപിക്കുന്നതായി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്, മുന്‍ ഡി ജി പി സെന്‍കുമാര്‍ ഈയിടെ ചൂണ്ടിക്കാട്ടിയ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വില്‍സണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വധവുമായി എന്തെങ്കിലും ബന്ധമുണ്ടോ? സെന്‍കുമാറിനെ 'സങ്കി' യെന്നു വിളിച് അധിക്ഷേപിക്കുന്നവരും അദ്ദേഹത്തെ പോലീസ് മേധാവിയാക്കിയതില്‍ പരിതപിക്കുന്നവരുമൊന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന ചില വസ്തുതകളില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്നു മനസ്സിലാവുന്നില്ല. 'കണ്ണുതുറക്കാത്ത ദൈവങ്ങളായി' നമ്മുടെ രാഷ്ട്രീയ നേതൃത്വം മാറുകയാണോ എന്നു ചോദിച്ചുപോകുന്ന കാര്യങ്ങളാണ് ഓരോ ദിവസവും കണ്മുന്‍പിലെത്തുന്നത്.

സംസ്ഥാനത്തു നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇവിടത്തെ ഭീകര പ്രസ്ഥാനങ്ങള്‍ക്ക് വളം വയ്ക്കുന്നത് എന്ന് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയത് ഈയിടെ പി ഓ സി യില്‍ വച്ചുനടന്ന ഒരു രാഷ്ട്രീയ സംവാദത്തിലാണ്. കേരള തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തികളില്‍ മാവോയിസ്റ്റുകള്‍ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ ശക്തിപ്രാപിക്കുന്നതായുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട് ഗൗരവമായി എടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങള്‍ തൊട്ടടുത്ത ദിവസത്തെ മിക്ക പത്രങ്ങളും റിപ്പോര്‍ട് ചെയ്തിരുന്നതുമാണ്.

ഇപ്പോള്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ ഒരു പോലീസ് ഓഫീസറെ ഭീകരര്‍ വെടിവച്ചു വീഴ്ത്തിയിരിക്കുന്നു. ഈ വാര്‍ത്തയും പതിവുപോലെ 'ഒറ്റപ്പെട്ട' സംഭവമായി രാഷ്ട്രീയ നേതൃത്വത്തിന് തള്ളിക്കളയാം. പക്ഷേ, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന മതതീവ്രവാദത്തിനു നേരേ ഇനി എത്രനാള്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയും?

പോലീസ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഭ്യന്തര വകുപ്പ് നിലപാട് സ്വീകരിക്കുന്നതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെതിരെ അതില്‍ പങ്കാളിയായ ഒരു കക്ഷിയുടെ നേതാവ് ഈയിടെ രംഗത്തുവന്നിരുന്നു. പോലീസിന്റെയോ രഹസ്യാന്വേഷണ ഏജന്‍സികളുടെയോ റിപ്പോര്‍ട്ടുകളനുസരിച്ചല്ല, ഭരണം നടത്തുന്നവരുടെ രാഷ്ട്രീയ നിലപാടുകളനുസരിച്ചുവേണം ആഭ്യന്തര വകുപ്പും പോലീസും നടപടി സ്വീകരിക്കേണ്ടത് എന്ന് അദ്ദേഹം ഉറക്കെപറഞ്ഞിട്ടും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയ വസ്തുതയില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കാന്‍ ഇവിടുത്തെ മാധ്യമങ്ങളോ പൊതു സമൂഹമോ ഇനിയും തയ്യാറായിട്ടില്ല എന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്.

രാഷ്ട്രീയ നേതൃത്വം പൂഴ്ത്തിവച്ച ചില പോലീസ് റിപ്പോര്‍ട്ടുകളെക്കുറിച്ച് മുന്‍ ഡി ജി പി ജേക്കബ് പുന്നൂസും ഈയിടെ ചിലകാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. തൊണ്ണൂറുകളില്‍ സംസ്ഥാനത്തു നിരവധി കൊലപാതകങ്ങളും ആക്രമണ പരമ്പരകളും നടത്തിയ 'പുണ്യാത്മാക്കളുടെ കൂട്ടായ്മ ' (ജം ഇയ്യത്തുല്‍ ഇസ്ഹാനിയ) എന്ന രഹസ്യ സംഘടനയെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്രകാരം രാഷ്ട്രീയ നേതൃത്വം മൂടിവച്ചതായി അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് കേരളത്തില്‍ ബോംബുനിര്‍മ്മാണവും സ്‌ഫോടനവും ബസ് കത്തിക്കലും തുടങ്ങി നിരവധി 'ആക്ഷനുകള്‍' സംഘടിപ്പിച്ചുകൊണ്ടും മതത്തിന്റെ അതിതീവ്ര രാഷ്ട്രീയ രൂപങ്ങള്‍ അവതരിപ്പിച്ചുകൊണ്ടും പല പേരുകളിലും പല രൂപങ്ങളിലുമുള്ള സംഘടനകള്‍ പ്രത്യക്ഷപ്പെട്ടതും കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തോട് ഏറ്റുമുട്ടാന്‍ കേരളത്തില്‍നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നിടം വരെ അതെത്തിയിട്ടും, സൈന്യത്തോട് ഏറ്റുമുട്ടി മരിച്ച ചെറുപ്പക്കാരുടെ ശവശരീരങ്ങള്‍ ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാരിനോട് സൈന്യം ആവശ്യപ്പെടുന്നതുവരെ, കേരളത്തില്‍ തീവ്രവാദം ഉണ്ട് എന്ന് അംഗീകരിക്കാന്‍ ഇവിടത്തെ രാഷ്ട്രീയ നേതൃത്വം തയ്യാറല്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയതും മുന്‍ ഡി ജി പിയായ ജേക്കബ് പുന്നൂസാണ്. പോലീസ് റിപ്പോര്‍ട്ടുകള്‍ക്ക് പുല്ലുവില എന്നു വാശിപിടിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വത്തെ ഇനിയും നമുക്ക് വിശ്വസിക്കാമോ? രാഷ്ട്രീയ നേതൃത്വത്തിന്റെ തികച്ചും ദുരൂഹമായ ഇത്തരം നിലപാടുകളല്ലേ ഭീകരതക്കു വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റിയത്?

സെന്‍കുമാറിന്റെ വാദത്തെ തുണച്ച് കെസിബിസി വക്താവ്, ‘ഭീകരപ്രസ്ഥാനങ്ങള്‍ക്ക് സംസ്ഥാനം വളമിടുന്നു’
‘ഇപ്പോഴും ഞങ്ങളുടേതാണ് ആ ഭൂമി’, സ്ഥലം ഏറ്റെടുത്ത് താല്‍കാലിക കെട്ടിടം പണിയുമെന്ന് ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റ് ഉടമകള്‍

കാശ്മീരിലോ ശ്രീലങ്കയിലോ ലോകത്തെവിടെയും നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ വേരുകളുണ്ടാവുന്നത് ഇവിടത്തെ രാഷ്ട്രീയ കാലാവസ്ഥയുമായി കൂട്ടിവായിക്കണമെന്ന സെന്‍കുമാറിന്റെ നിരീക്ഷണം തള്ളിക്കളയാവുന്നതാണോ? 'ശരിയല്ലാത്തയിനം ചില ചങ്ങാത്തങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങളിലുണ്ട്' എന്ന് കേരളത്തിലെ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന് തുറന്നുപറയേണ്ടി വന്നതും ഈയിടെയാണ്. ഈ ഏറ്റുപറച്ചില്‍ ആത്മാര്‍ത്ഥമാണോ ഗതികേടുകൊണ്ടാണോ താല്‍ക്കാലികമായ ചില രക്ഷപ്പെടലുകള്‍ക്കുവേണ്ടിയുള്ള തന്ത്രം മാത്രമാണോ എന്ന് ഇപ്പോഴും വ്യക്തമല്ല. എഴുപതുകളില്‍ നക്‌സല്‍ രാഷ്ട്രീയത്തിന്റെ തീച്ചൂളയില്‍നിന്നു വിപ്ലവ സ്വപ്നങ്ങള്‍ നെഞ്ചിലേറ്റിയ ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വത്തിന്, മാറിയകാലത്തേ ആഗോള മത രാഷ്ട്ര രാഷ്ട്രീയം തങ്ങള്‍ കാത്തിരുന്ന സോഷ്യലിസ്റ്റു സ്വപ്നത്തിലേക്കുള്ള പാതയായി തോന്നുന്നുണ്ടാവാം. പക്ഷേ, നക്‌സല്‍ക്കാലത്തെ കേരള നേതാക്കള്‍ അങ്ങിനെ ചിന്തിച്ചിരുന്നെങ്കില്‍ ഇന്നു കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു? അതേ രാഷ്ട്രീയ നേതുത്വത്തിന്റെ ഇന്നത്തെ പിന്മുറക്കാര്‍പോലും കേരളത്തില്‍ വളരുന്ന തീവ്രമത രാഷ്ട്രീയത്തിന്റെ അപകടം കാണാന്‍ വിസമ്മതിക്കുന്നതിന്റെ കാരണം എത്ര ആലോചിച്ചാലും പിടികിട്ടുകയില്ല.

സെന്‍കുമാറിന്റെ വാദത്തെ തുണച്ച് കെസിബിസി വക്താവ്, ‘ഭീകരപ്രസ്ഥാനങ്ങള്‍ക്ക് സംസ്ഥാനം വളമിടുന്നു’
‘ഇതാണ് താലിബാന്‍വല്‍ക്കരണം, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ചെയ്തത് ഇതുതെന്നെയെന്ന് അനുരാഗ് കശ്യപ്   

ഇത്തരം ഒരു പശ്ചാത്തലത്തില്‍, ഭരണാധികാരികളും രാഷ്ട്രീയക്കാരും വ്യക്തിപരവും രാഷ്ട്രീയവുമായ ലാഭനഷ്ടങ്ങള്‍ക്കപ്പുറം ജനങ്ങളുടെയും നാടിന്റെയും നന്മയാഗ്രഹിക്കുന്നവരും നിയമ വാഴ്ചയില്‍ വിശ്വസിക്കുന്നവരുമാണ് എന്നു ചിന്തിക്കാനാണ് ജനങ്ങള്‍ക്കിഷ്ടമെങ്കിലും, ഈ രംഗത്ത് അലംഭാവം പുലര്‍ത്തുന്നവരും തന്‍കാര്യം നേടാന്‍ എന്തിനും നിന്നുകൊടുക്കുന്നവരും ഉണ്ടോ എന്ന് ഉറക്കെ ചിന്തിക്കാന്‍ സാമൂഹ്യ രംഗത്ത് ഉത്തരവാദിത്വമുള്ളവര്‍ നിര്‍ബന്ധിതരായി തീര്‍ന്നിരിക്കുന്നു. പുതു തലമുറയ്ക്ക് ആകര്‍ഷകമായ ഒരു ജീവിത രീതിയായി ഭീകര പ്രവര്‍ത്തനം മാറാതിരിക്കാനെങ്കിലും, ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായേ മതിയാകൂ എന്ന് പറയാതിരിക്കാന്‍ വയ്യാ.

Related Stories

No stories found.
logo
The Cue
www.thecue.in