‘വിരോധം തോന്നരുത്, ചെയ്തത് ജോലി മാത്രം’: ഫ്‌ളാറ്റ് ഉടമകളോട് ഉത്കര്‍ഷ് മേത്ത 

‘വിരോധം തോന്നരുത്, ചെയ്തത് ജോലി മാത്രം’: ഫ്‌ളാറ്റ് ഉടമകളോട് ഉത്കര്‍ഷ് മേത്ത 

ഫ്‌ളാറ്റുകള്‍ പൊളിച്ചതിന് തങ്ങളോട് വിരോധം തോന്നരുതെന്ന് ഉടമകളോട് എഡിഫൈസ് കമ്പനി എംഡി ഉത്കര്‍ഷ് മേത്ത. ആളുകള്‍ ഒഴിയാന്‍ നിര്‍ബന്ധിതയാകുകയും, ഫ്‌ളാറ്റുകള്‍ പൊള്ളക്കപ്പെടുകയും ചെയ്തതില്‍ ദുഃഖമുണ്ട്. ഫ്‌ളാറ്റുകള്‍ പൊളിക്കുക എന്നത് ഞങ്ങളുടെ ജോലിയായിരുന്നു. ആ ജോലിയാണ് ചെയ്തതെന്നും, ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഉത്കര്‍ഷ് മേത്ത പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന ഫ്‌ളാറ്റുകളുടെ പൊളിക്കല്‍ പൂര്‍ണ വിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘വിരോധം തോന്നരുത്, ചെയ്തത് ജോലി മാത്രം’: ഫ്‌ളാറ്റ് ഉടമകളോട് ഉത്കര്‍ഷ് മേത്ത 
തകര്‍ന്നടിഞ്ഞ് ഗോള്‍ഡന്‍ കായലോരവും; അഞ്ച് സെക്കന്‍ഡില്‍ നിലംപൊത്തി 17 നിലകള്‍  

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നാശനഷ്ടങ്ങള്‍ ഒന്നും തന്നെയുണ്ടായില്ല, മറ്റ് കെട്ടിടങ്ങള്‍ക്കോ അടുത്തുള്ള വീടുകള്‍ക്കോ കേടുപാടുകളില്ല. ചെറിയ വിള്ളല്‍ പോലുമില്ല. സീറോ ഡാമേജ് നിലവാരം ഉറപ്പാക്കാനായി. സ്‌ഫോടന സമയത്തുണ്ടാകുന്ന പ്രകമ്പനമുള്‍പ്പടെ എല്ലാം നിയന്ത്രണവിധേയമായിരുന്നു. അംഗനവാടി ഉള്‍പ്പടെയുള്ള കെട്ടിടങ്ങള്‍ വളരെ അടുത്തുണ്ടായിരുന്നതിനാല്‍ ഗോള്‍ഡന്‍ കായലോരം പൊളിക്കുക എന്നതായിരുന്നു ഏറ്റവും വെല്ലുവിളി സൃഷ്ടിച്ചത്. അവശിഷ്ടങ്ങള്‍ നീക്കുന്ന നടപടി നാളെ തന്നെ ആരംഭിക്കും. 45 ദിവസത്തിനകം അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കാനാകുമെന്നും ഉത്കര്‍ഷ് മേത്ത പറഞ്ഞു.

‘വിരോധം തോന്നരുത്, ചെയ്തത് ജോലി മാത്രം’: ഫ്‌ളാറ്റ് ഉടമകളോട് ഉത്കര്‍ഷ് മേത്ത 
ജെയ്‌ന്‍ കോറല്‍കോവും തവിടുപൊടി ; 16 നിലകള്‍ 9 സെക്കന്‍ഡില്‍ നിലംപൊത്തി 

രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങളായിരുന്നു നിയന്ത്രി സ്‌ഫോടനത്തിലൂടെ ഇന്ന് പൊളിച്ചത്. പൊളിച്ചവയില്‍ ഏറ്റവും വലുതായ ജെയിന്‍ തകരാനെടുത്തത് ഒന്‍പത് സെക്കന്റ് മാത്രമാണ്. ഗോള്‍ഡന്‍ കായലോരം നിലംപതിക്കാന്‍ ആറു സെക്കന്റാണ് വേണ്ടിവന്നത്. അംഗന്‍വാടിയുും മറ്റൊരു ഫ്‌ളാറ്റും ഉള്ളതിനാല്‍ വളരെ സങ്കീര്‍ണമായിരുന്നു ഗോള്‍ഡന്‍ കായലോരത്തിന്റെ പൊളിക്കല്‍.

AD
No stories found.
The Cue
www.thecue.in