ജസ്റ്റിസ് ലോയയുടെ മരണം : പുനരന്വേഷണം പരിഗണിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി   

ജസ്റ്റിസ് ലോയയുടെ മരണം : പുനരന്വേഷണം പരിഗണിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി   

സിബിഐ ജഡ്ജ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ പുനരന്വേഷണം പരിഗണിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. മതിയായ തെളിവുകള്‍ ലഭ്യമായാല്‍ കേസ് പുനരന്വേഷിക്കുമെന്ന് എന്‍സിപി മുതിര്‍ന്ന നേതാവും വക്താവുമായ നവാബ് മാലിക് പറഞ്ഞു. മഹാരാഷ്ട്ര മന്ത്രിസഭയിലെ എന്‍സിപി മന്ത്രിമാരുടെ യോഗ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരദ് പവാറിന്റെ അദ്ധ്യക്ഷതയിലുള്ള യോഗം മൂന്ന് മണിക്കൂര്‍ നീണ്ടു. കേസ് പുനരന്വേഷിക്കുന്ന കാര്യം പരിശോധിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് ലോയയുടെ മരണം : പുനരന്വേഷണം പരിഗണിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി   
‘സത്യം പറഞ്ഞതിന് കൊടുക്കേണ്ടി വന്ന വില’; ജസ്റ്റിസ് ലോയയുടെ മരണം റിപ്പോര്‍ട്ട് ചെയ്ത ശേഷം ജോലിയില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍

തെളിവുകള്‍ സഹിതം പരാതി ഉയര്‍ന്നുവന്നാല്‍ സര്‍ക്കാര്‍ ഉറപ്പായും അതിന്‍മേല്‍ അന്വേഷണം നടത്തുമെന്ന് നവാബ് മാലിക് വിശദീകരിച്ചു. 2014 ഡിസംബര്‍ 1 നാണ് ജസ്റ്റിസ് ലോയ മരണപ്പെട്ടത്. ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റാരോപിതനായ സൊറാബുദ്ധീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്ന വേളയിലാണ് ജസ്റ്റിസ് ലോയയുടെ മരണം സംഭവിക്കുന്നത്. സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെത്തിയപ്പോഴായിരുന്നു ഇത്. ഹൃദയാഘാതമെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ 2017 നംബറില്‍ പ്രമുഖ മാധ്യമമായ കാരവന്‍ ബന്ധുക്കളെ ഉദ്ധരിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടു.

ജസ്റ്റിസ് ലോയയുടെ മരണം : പുനരന്വേഷണം പരിഗണിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി   
‘കായല്‍ മനോഹരം’, ബോട്ട് തടഞ്ഞതില്‍ പരാതിയില്ലെന്ന് ലെവിറ്റ്, ക്ഷമ ചോദിച്ച് സര്‍ക്കാര്‍,: നാലു പേര്‍ അറസ്റ്റില്‍ 

പ്രതികള്‍ക്ക് അനുകൂലമായി വിധി പ്രസ്താവിക്കാന്‍ ലോയയ്ക്ക് മേല്‍ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നുവെന്നായിരുന്നു ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. എന്നാല്‍ സ്വാഭാവിക കാരണങ്ങളാലായിരുന്നു ജസ്റ്റിസ് ലോയയുടെ മരണമെന്നാണ് സുപ്രീം കോടതി നിലപാടെടുത്തത്. ലോയ മരിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ജുഡീഷ്യല്‍ ഓഫീസര്‍മാരെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് പരാമര്‍ശിച്ച് സ്വതന്ത്രാന്വേഷണ ആവശ്യം പരമോന്നത കോടതി തള്ളുകയായിരുന്നു. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് ഹര്‍ജിക്കാരുടേതെന്ന് കോടതി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് 2018 ജൂലൈയില്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജിയും കോടതി തള്ളി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.

Related Stories

No stories found.
logo
The Cue
www.thecue.in