പൗരത്വ നിയമം: ‘അക്രമം അവസാനിച്ചതിന് ശേഷം ഹര്‍ജികള്‍ പരിഗണിക്കാം’, രാജ്യം കടന്നു പോകുന്നത് പ്രതിസന്ധിയിലൂടെയെന്ന് ചീഫ് ജസ്റ്റിസ് 

പൗരത്വ നിയമം: ‘അക്രമം അവസാനിച്ചതിന് ശേഷം ഹര്‍ജികള്‍ പരിഗണിക്കാം’, രാജ്യം കടന്നു പോകുന്നത് പ്രതിസന്ധിയിലൂടെയെന്ന് ചീഫ് ജസ്റ്റിസ് 

രാജ്യമെമ്പാടും വ്യാപിച്ചിരിക്കുന്ന അക്രമസംഭവങ്ങള്‍ അവസാനിച്ച ശേഷം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. സുപ്രീകോടതി ഒരിക്കലും സാഹചര്യം വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം ഭരണാഘടനാപരമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് അഡ്വക്കേറ്റ് പുനീത് കൗര്‍ ദാണ്ഡ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യം കടന്നുപോകുന്നത് വളരെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ്, നിരവധി പ്രശ്‌നങ്ങളുണ്ട്, സമാധാനം കൊണ്ടുവരിക എന്നതായിരിക്കണം ഇപ്പോഴത്തെ പ്രധാന ലക്ഷ്യം, ഈ സാഹചര്യത്തില്‍ ഇത്തരം ഹര്‍ജികള്‍ ഒരു തരത്തിലും സഹായിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി. നിയമം ഭരണഘടനാപരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളെ കുറിച്ച് നമ്മള്‍ ഇതുവരെ കേട്ടിട്ടില്ലെന്നും, ഭരണഘടനയ്ക്ക് അതിന്റേതായ അനുമാനങ്ങളുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

പൗരത്വ നിയമം: ‘അക്രമം അവസാനിച്ചതിന് ശേഷം ഹര്‍ജികള്‍ പരിഗണിക്കാം’, രാജ്യം കടന്നു പോകുന്നത് പ്രതിസന്ധിയിലൂടെയെന്ന് ചീഫ് ജസ്റ്റിസ് 
‘കായല്‍ മനോഹരം’, ബോട്ട് തടഞ്ഞതില്‍ പരാതിയില്ലെന്ന് ലെവിറ്റ്, ക്ഷമ ചോദിച്ച് സര്‍ക്കാര്‍,: നാലു പേര്‍ അറസ്റ്റില്‍ 

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അറുപതോളം ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഡിസംബര്‍ 18ന് ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in