‘എംടി,മമ്മൂട്ടി എന്നിവരുടെ പേരുകളും ചവറ്റുകൊട്ടയില്‍ തള്ളി’; കേരളമെന്ന് കേട്ടാല്‍ കേന്ദ്രത്തിന് ഭ്രാന്താകുന്ന അവസ്ഥയെന്ന് എ കെ ബാലന്‍

‘എംടി,മമ്മൂട്ടി എന്നിവരുടെ പേരുകളും ചവറ്റുകൊട്ടയില്‍ തള്ളി’; കേരളമെന്ന് കേട്ടാല്‍ കേന്ദ്രത്തിന് ഭ്രാന്താകുന്ന അവസ്ഥയെന്ന് എ കെ ബാലന്‍
മന്ത്രി എ കെ ബാലന്‍

കേരളമെന്ന് കേട്ടാല്‍ ഭ്രാന്താകുന്ന അവസ്ഥയാണ് കേന്ദ്രസര്‍ക്കാരിനെന്ന് മന്ത്രി എ കെ ബാലന്‍. രാഷ്ട്രീയ ഇടപെടല്‍ കാരണമാണ് കേരളത്തിന്റെ നിശ്ചലദൃശ്യം കമ്മിറ്റി തള്ളിയത്.പത്മ അവാര്‍ഡുകള്‍ക്കുള്ള സംസ്ഥാനത്തിന്റെ പട്ടികയും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് എ കെ ബാലന്‍ ആരോപിച്ചു.

കേരളത്തിന്റെ ദൃശ്യങ്ങള്‍ കാണിക്കാതിരിക്കുന്നത് സംസ്ഥാനത്ത് ബിജെപിക്ക് തിരിച്ചടിയാകും
മന്ത്രി എ കെ ബാലന്‍
റിപ്പബ്ലിക് പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കി ; രാഷ്ട്രീയ പ്രേരിത നടപടിയെന്ന് ആരോപണം 

ഉത്തരവാദിത്വപ്പെട്ട നേതാവ് ചോദിച്ചത് മലയാളിക്കെന്താ കൊമ്പുണ്ടോയെന്നാണ് ചോദിച്ചതെന്നും എകെ ബാലന്‍ പറഞ്ഞു. രാജ്യത്തിന്റെ അവസ്ഥയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

കേരളത്തിന്റെ സാംസ്‌കാരിക തനിമ അവതരിപ്പിക്കുവാനുള്ള ശ്രമത്തെ എന്തിനാണ് എതിര്‍ക്കുന്നത്. മൂന്നാംഘട്ടത്തിലാണ് കമ്മിറ്റി തള്ളിയത്. രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ട്. സൗന്ദര്യബോധമുള്ള ആരും ഇത്തരമൊരു തീരുമാനമെടുക്കില്ല.

എ കെ ബാലന്‍

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പത്മ അവാര്‍ഡുകള്‍ക്ക് വേണ്ടി പ്രശസ്തരായവരുടെ പട്ടിക നല്‍കുമ്പോഴും പരിഗണിക്കുന്നില്ല. എംടി വാസുദേവന്‍നായര്‍,മമ്മൂട്ടി എന്നിവരുടെ പേരുകളും ചവറ്റുകൊട്ടയില്‍ തള്ളുകയാണ് കേന്ദ്രസര്‍ക്കാര്‍. ബിജെപി അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനം നല്‍കിയ പട്ടികയില്‍ നിന്ന് ഒന്നോ രണ്ടോ പേരെ മാത്രമാണ് പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാരിന് താല്‍പര്യമുള്ളവര്‍ക്ക് മാത്രമാണ് നല്‍കിയതെന്നും എ കെ ബാലന്‍ പറഞ്ഞു.

മന്ത്രി എ കെ ബാലന്‍
വിജയരാജമല്ലിക അഭിമുഖം: ആണുങ്ങള്‍ പറയാന്‍ അറച്ചതും പെണ്ണുങ്ങള്‍ പറയാന്‍ മറന്നതും

കേന്ദ്രസര്‍ക്കാരിനെതിരെ നേരത്തെയും പ്രമേയം പാസ്സാക്കിയിട്ടുണ്ട്. നിയമവിരുദ്ധമല്ല അത്. രാജ്യത്ത് രൂപം കൊണ്ട ആശങ്ക ഇല്ലാതാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് നിയമസഭ ഒറ്റക്കൊട്ടായി ചെയ്തത്. ഒ രാജഗോപാലും കേരളത്തിന്റെ പൊതുവികാരത്തിനൊപ്പമാണ് നിന്നത്. വിയോജിപ്പ് തന്റേടത്തോടെ പറഞ്ഞാല്‍ നിയമസഭയില്‍ ആരും എതിര്‍ക്കില്ല. മനസാക്ഷിക്കുത്ത് കൊണ്ടാണ് എതിര്‍ക്കാതിരുന്നത്. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചാല്‍ തിരിച്ചടി കിട്ടുമെന്നും എ കെ ബാലന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in