സിബിഐയുടെ നാലാം റിപ്പോര്‍ട്ടും തള്ളി; കവിയൂര്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

സിബിഐയുടെ നാലാം റിപ്പോര്‍ട്ടും തള്ളി; കവിയൂര്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

കവിയൂര്‍ കൂട്ടമരണക്കേസില്‍ സിബിഐ സമര്‍പ്പിച്ച നാലാമത്തെ റിപ്പോര്‍ട്ടും തിരുവനന്തപുരത്തെ പ്രത്യേക കോടതി തളളി. കവിയൂരിലെ പൂജാരിയും കുടുംബവും ആത്മഹത്യ ചെയ്തതാണെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ട്. ഇത് തള്ളിയ കോടതി കേസില്‍ തുടരന്വേഷണം നടത്താനും നിര്‍ദേശം നല്‍കി.

സിബിഐയുടെ നാലാം റിപ്പോര്‍ട്ടും തള്ളി; കവിയൂര്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി
ഇബ്രാഹിംകുഞ്ഞിന്റെ പ്രോസിക്യൂഷന്‍: ഗവര്‍ണര്‍ എജിയുടെ അഭിപ്രായം തേടി

കിളിരൂര്‍ പീഡനക്കേസിലെ പ്രതി ലതാ നായരാണ് ഈ കേസിലെ ഏക പ്രതി.കവിയൂരിലെ പൂജാരിയെയും ഭാര്യയെയും മൂന്ന് മക്കളെയും 2004 സെപ്റ്റംബര്‍ 28നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു പൂജാരി. ബാക്കിയുള്ളവര്‍ കിടപ്പുമുറിയിലായിരുന്നു. വിവാദമായ കിളിരൂര്‍ പീഡന കേസിലെ മുഖ്യപ്രതി ലതാ നായര്‍ ഇവരുടെ വീട്ടില്‍ ഒളിവില്‍ താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ലതാനായരാണ് മരണത്തിന് ഉത്തരവാദിയെന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2006ലാണ് കേസ് സിബിഐയ്ക്ക് വിട്ടത്. മരണത്തിന് മുമ്പ് മകള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല. സിബിഐ സമര്‍പ്പിച്ച മൂന്ന് റിപ്പോര്‍ട്ടുകളില്‍ പെണ്‍കുട്ടിയെ അച്ഛനുള്‍പ്പെടെ പീഡിപ്പിച്ചതായി പറഞ്ഞിരുന്നു. എന്നാല്‍ നാലാം റിപ്പോര്‍ട്ടില്‍ ഇത് തള്ളിയിട്ടുണ്ട്. ഇതിന് തെളിവില്ലെന്നാണ് സിബിഐ തന്നെ പറയുന്നത്. പെണ്‍കുട്ടി പലവട്ടം പീഡനത്തിനിരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. തെളിവുകള്‍ കണ്ടെത്താനാകാത്തതിനാലാണ് കേസില്‍ തുടരന്വേഷണം വേണമെന്ന് സിബിഐ കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേസില്‍ ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ പങ്ക് കണ്ടെത്താനായിട്ടില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in