ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; 15 ദിവസത്തിനിടെ ഡീസലിന് കൂട്ടിയത് 1.83 രൂപ, പെട്രോളിന് 30 പൈസ

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; 15 ദിവസത്തിനിടെ ഡീസലിന് കൂട്ടിയത് 1.83 രൂപ, പെട്രോളിന് 30 പൈസ

ഇന്ധനവില കുതിപ്പ് തുടരുന്നു. ഇന്ന് പെട്രോളിന് 16 പൈസയും ഡീസലിന് 19 പൈസയും കൂടി. പെട്രോള്‍ ലിറ്ററിന് 77.12 രൂപയാണ് കൊച്ചിയിലെ നിരക്ക്. ഡീസലിന് 72. 53 പൈസ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ 15 ദിവസത്തിനിടെ ഡീസലിന് ഒരു രൂപ 83 പൈസയും പെട്രോളിന് 30 പൈസയും വര്‍ധിച്ചു.

അസംസ്‌കൃത എണ്ണയ്ക്ക് ആഗോളവിപണിയില്‍ വില വര്‍ധിച്ചത് ഇന്ധനവില ഉയരാന്‍ കാരണമായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതിയും സെസും വര്‍ധിപ്പിച്ചത് ഇന്ധന വില കൂട്ടാന്‍ ഇടയാക്കിയിരുന്നു. ഒരു രൂപ എക്‌സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസുമാണ് കേന്ദ്രം ചുമത്തിയത്. മറ്റ് നികുതികള്‍ക്ക് പുറമേ ആയിരുന്നു ഇത്.

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; 15 ദിവസത്തിനിടെ ഡീസലിന് കൂട്ടിയത് 1.83 രൂപ, പെട്രോളിന് 30 പൈസ
‘ആദിവാസി ഭൂമി എന്‍ജിഒകള്‍ പാട്ടത്തിനെടുക്കേണ്ട’; എച്ച്ആര്‍ഡിഎസിന് സര്‍ക്കാരിന്റെ പൂട്ട്
ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; 15 ദിവസത്തിനിടെ ഡീസലിന് കൂട്ടിയത് 1.83 രൂപ, പെട്രോളിന് 30 പൈസ
മോഹന്‍രാജ് സാമ്പത്തിക ഭദ്രതയുള്ളയാള്‍, സഹായം ആവശ്യമില്ലെന്ന് കീരീടത്തിന്റെ സഹനിര്‍മ്മാതാവ്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in