സദാചാര ഗുണ്ടായിസം, കാര്‍ കേടായി വഴിയിലായ ദമ്പതികളെ ആക്രമിച്ചു
Around us

സദാചാര ഗുണ്ടായിസം, കാര്‍ കേടായി വഴിയിലായ ദമ്പതികളെ ആക്രമിച്ചു

THE CUE

THE CUE

കൊല്ലത്ത് സദാചാര ഗുണ്ടായിസം. കാര്‍ കേടായി റോഡില്‍ അകപ്പെട്ട ദമ്പതികളെയാണ് കൊല്ലം കാവനാട് വച്ച് ആക്രമിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലാണ്. ഡിസംബര്‍ 24ന് രാത്രി പത്ത് മണിയോടെയാണ് സംഭവം. കൊച്ചിയിലേക്ക് വരികയായിരുന്ന ദമ്പതികള്‍ കാര്‍ കേടായതിനെ തുടര്‍ന്ന് കാവനാട് ബൈപ്പാസില്‍ വഴിയിലായി. സമീപത്ത് മദ്യപിച്ചുകൊണ്ടിരുന്ന അഞ്ചംഗ സംഘം കാറിന് പുറത്തിറങ്ങിയ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയായിരുന്നു.

അനാശാസ്യം നടത്തുകയാണോ എന്ന് ചോദിച്ചായിരുന്നു ആക്രമണം. ദമ്പതികളുടെ സുഹൃത്തുക്കളെ ഉപദ്രവിച്ചു.

ഇവിടെ സ്ഥിരമായി അനാശാസ്യം നടക്കുന്ന സ്ഥലമാണ്. കാറിലുള്ളത് ഭാര്യ ആണെന്ന് എന്താണ് ഉറപ്പെന്ന് ചോദിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഭാര്യയെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ഫോണില്‍ ഷൂട്ട് ചെയ്ത് കൊണ്ടാണ് ഇറങ്ങിയത്. വീഡിയോ എടുക്കുന്നത് എന്തിനാണെന്ന് ചോദിച്ച് തട്ടിക്കയറി. ഭാര്യയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോള്‍ അഞ്ച് പേര്‍ തല്ലുകയായിരുന്നു. ഡ്രൈവിംഗ് സീറ്റിലിരുന്ന എന്റെ സുഹൃത്തിനെയും തല്ലി. കാറിന്റെ മുന്‍സീറ്റില്‍ ശരീരം തളര്‍ന്ന സുഹൃത്തുണ്ടായിരുന്നു, അയാളെയും ഉപദ്രവിച്ചു. പുറത്തോട്ട് ഇറങ്ങെടാ എന്ന് പറഞ്ഞായിരുന്നു ആക്രമണം.

ആക്രമണത്തിന് ഇരയായ ആള്‍

ആക്രമണം നടത്തിയ കാവനാട് സ്വദേശികളായ കണ്ണന്‍, വിജയലാല്‍, സുനി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ട് പേരെ പിടികൂടാനുണ്ട്.

The Cue
www.thecue.in