സദാചാര ആക്രമണം: രാധാകൃഷ്ണനെ പിന്തുണച്ച് വി മുരളീധരന്‍; കെയുഡബ്ല്യുജെ സമ്മേളനത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍

സദാചാര ആക്രമണം: രാധാകൃഷ്ണനെ പിന്തുണച്ച് വി മുരളീധരന്‍; കെയുഡബ്ല്യുജെ സമ്മേളനത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍

സഹപ്രവര്‍ത്തകയെ വീട്ടില്‍ കയറി സദാചാര ആക്രമണം നടത്തിയതിന് പുറത്താക്കപ്പെട്ട മുന്‍ പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. രാധാകൃഷ്ണന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ല. വേട്ടയാടിയെന്നും വി മുരളീധരന്‍ പറഞ്ഞു.തൃശൂരില്‍ നടക്കുന്ന കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിലായിരുന്നു പരാമര്‍ശം.

സദാചാര ആക്രമണം: രാധാകൃഷ്ണനെ പിന്തുണച്ച് വി മുരളീധരന്‍; കെയുഡബ്ല്യുജെ സമ്മേളനത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍
‘അധികാരത്തില്‍ തുടരാന്‍ മോഡി എന്തും ചെയ്യും’; രാഹുല്‍ ഗാന്ധി

കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി. വേദിയില്‍ നിന്നിറങ്ങിയ വി മുരളീധരനെ തടഞ്ഞ് പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് പ്രസ്താവന പിന്‍വലിക്കുന്നതായി അറിയിച്ചു.

സദാചാര ആക്രമണം: രാധാകൃഷ്ണനെ പിന്തുണച്ച് വി മുരളീധരന്‍; കെയുഡബ്ല്യുജെ സമ്മേളനത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍
രാമക്ഷേത്രം: ‘ഇഷ്ടികയും 11 രൂപയും സംഭവന നല്‍കണം’; അയോധ്യയില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് യോഗി ആദിത്യനാഥ്

സഹപ്രവര്‍ത്തകയും കുടുംബവും താമസിക്കുന്ന വീട്ടിലെത്തി രാധാകൃഷ്ണന്‍ സാദാചാര ആക്രമണം നടത്തിയിട്ടും തിരുവനന്തപുരം പ്രസ്‌ക്ലബിലെ ഒരുവിഭാഗം സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തുടര്‍ന്നാണ് ഇയാളെ സ്ഥാനത്ത് നിന്ന് മാറ്റുകയും അംഗത്വം റദ്ദാക്കുകയും ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് ഉള്‍പ്പെടെ രാജിവെച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ നിയമത്തിനെതിരെ സംസാരിച്ച മുഖ്യമന്ത്രിമാര്‍ നല്‍കുന്ന രാഷ്ട്രീയ സന്ദേശമാണ് പ്രധാനം. സാങ്കേതികമായി നിയമത്തില്‍...

Posted by The Cue on Friday, December 13, 2019

Related Stories

The Cue
www.thecue.in