തൃപ്തി ദേശായിയുടെ വരവ് ഗൂഢാലോചനയെന്ന് കടകംപളളി, തീര്‍ത്ഥാടനം അലങ്കോലമാക്കാന്‍ ശ്രമം

തൃപ്തി ദേശായിയുടെ വരവ് ഗൂഢാലോചനയെന്ന് കടകംപളളി, തീര്‍ത്ഥാടനം അലങ്കോലമാക്കാന്‍ ശ്രമം

ശബരിമലയിലേക്ക് പോകാന്‍ ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായി എത്തിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപിക്കും ആര്‍എസ്എസിനും സ്വാധീനമുള്ള പൂനെയില്‍ നിന്നാണ് തൃപ്തിയും സംഘവും എത്തിയത്. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും മന്ത്രി പറഞ്ഞു. ബിന്ദു അമ്മിണിയെ ആക്രമിച്ചതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും കടകംപള്ളി. എറണാകുളത്തെ ബിജെപി നേതാവിന്റെ നേതൃത്വത്തിലാണ് സ്ത്രീകളെ ആക്രമിച്ചത്.

ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കി പ്രതിസന്ധിയുണ്ടാക്കാനാണ് ശ്രമം. തീര്‍ത്ഥാടനം സുഗമമായി നടക്കുന്നത് ഇല്ലാതാക്കി അലങ്കോലമാക്കാണ് ഇവരുടെ ശ്രമം. പമ്പ വഴി ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായിയും സംഘവും കൊച്ചി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ്. പുലര്‍ച്ചെയാണ് ഇവര്‍ കൊച്ചിയിലത്തിയത്. കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ ശബരിമല കര്‍മ്മസമിതി ഉള്‍പ്പെടെ പ്രതിഷേധം തുടരുന്നുണ്ട്. ശബരിമലയില്‍ പ്രവേശിക്കാന്‍ അനുമതി തേടിയ സ്ത്രീകളെ തിരിച്ചയക്കണമെന്നാണ് ഇവരുടെ ആവശ്യം.

ശബരിമലയിലേക്ക് തിരിച്ച ബിന്ദു അമ്മിണിക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം ഉണ്ടായിരുന്നു. മുളക് സ്‌പ്രേ ചെയ്യുകയും ഇടിക്കുകയുമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in