70,000 കോടിയുടെ അഴിമതി ആവിയായി, ഇരുളിന്റെ മറവില്‍ നടന്ന ‘ ഡീല്‍’ എന്തായിരുന്നുവെന്ന് മനസ്സിലായോ?: എം ബി രാജേഷ്

70,000 കോടിയുടെ അഴിമതി ആവിയായി, ഇരുളിന്റെ മറവില്‍ നടന്ന ‘ ഡീല്‍’ എന്തായിരുന്നുവെന്ന് മനസ്സിലായോ?: എം ബി രാജേഷ്

മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജലസേചന വകുപ്പിലെ 70,000 കോടി രൂപയുടെ അഴിമതി കേസില്‍ അജിത് പവാറിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ പരിഹസിച്ച് മുന്‍ എം പി എം.ബി രാജേഷ്. മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോയാണ് പവാറിന് ക്ലീന്‍ ചിറ്റ് നല്‍കിയത്.

എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എഴുപതിനായിരം കോടിയുടെ അഴിമതിക്കേസ് 48 മണിക്കൂര്‍ കൊണ്ട് ആവിയായി. അജിത് പവാര്‍ വിശുദ്ധനായി! പാതിരാത്രിയില്‍ ഇരുളിന്റെ മറവില്‍ നടന്ന ' ഡീല്‍' എന്തായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലായോ? ഇരുട്ടിവെളുക്കും മുന്‍പ് ചൗക്കീ ദാര്‍ അസാധാരണമായി, പ്രത്യേക അധികാരം ഉപയോഗിച്ച് അധികാരം പിടിക്കാന്‍ കൊടുത്ത ഉറപ്പ് എന്താണെന്ന് തിരിച്ചറിയാത്ത ഭക്തര്‍ ഇനിയും ബാക്കിയുണ്ടോ? ബി.ജെ.പി.മഹാരാഷ്ട്രയില്‍ പാതിരാത്രി സര്‍ക്കാരുണ്ടാക്കിയതിനെക്കുറിച്ചുള്ള ടിവി ചര്‍ച്ചയില്‍ എന്നോടൊപ്പമുണ്ടായിരുന്ന BJP നേതാവിന്റെ ഗീര്‍വാണം ഇങ്ങനെ.' ഒരു അഴിമതിക്കാരനേയും സംരക്ഷിക്കില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും'. അതെ നിയമം അതിന്റെ വഴിക്ക് തിരിഞ്ഞു നോക്കാതെ പോകും. BJP അവര്‍ക്ക് തോന്നിയ വഴിക്കും പോകും. അവര്‍ അഴിമതിക്കാരുടെ കേസുകളും മുതലാളിമാരുടെ കോടികളുടെ വായ്പകളും എഴുതിതള്ളും.

ഭീകരപ്രവര്‍ത്തനത്തിന് പണമെത്തിക്കുന്നവരില്‍ നിന്ന് ഒരു നാണവുമില്ലാതെ പണം വാങ്ങി രാജ്യസ്‌നേഹത്തെക്കുറിച്ച് പുരപ്പുറത്തു കയറി നിന്ന് പ്രസംഗിക്കും. എന്നിട്ട് ഒരു നാണവുമില്ലാതെ എല്ലാം ന്യായീകരിക്കും. മറ്റുള്ളവരെയെല്ലാം തെറി വിളിക്കും.അജിത് പവാറിനെ വിശുദ്ധനാക്കിയ അമിത് ഷായുടെ 'ചാണക തന്ത്രത്തെ ' നാണമൊട്ടുമില്ലാതെ ന്യായീകരിക്കുന്ന ഫ്രോഡുകളുടെ, ആര്‍ഷ ഭാരത തെറിക്കൂട്ടത്തിന്റെ ഘോഷയാത്ര ഇതിന് താഴെ ഉടന്‍ തുടങ്ങുന്നതായിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in