പാലാരിവട്ടം പാലം: ഭാരപരിശോധന നടത്തണം; ചെലവ് ആര്‍ഡിഎസ് കമ്പനി വഹിക്കണമെന്ന് ഹൈക്കോടതി
Deccan Chronicle

പാലാരിവട്ടം പാലം: ഭാരപരിശോധന നടത്തണം; ചെലവ് ആര്‍ഡിഎസ് കമ്പനി വഹിക്കണമെന്ന് ഹൈക്കോടതി

പാലാരിവട്ടം പാലത്തിന് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി. ആര് പരിശോധന നടത്തണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. ചെലവ് പാലം നിര്‍മ്മിച്ച ആര്‍ഡിഎസ് കമ്പനി വഹിക്കണം. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.

പാലാരിവട്ടം പാലം പൊളിക്കുന്നതിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അഞ്ച് ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

പാലം അതീവഗുരുതരാവസ്ഥയിലാണെന്നും പാലം പൊളിച്ചുമാറ്റണമെന്നുമാണ് സര്‍ക്കാരിന്റെ വാദം. ഭാരപരിശോധന നടത്താതെ പാലം പൊളിച്ചു നീക്കരുതെന്ന് കരാര്‍ കമ്പനി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പാലം പൊളിക്കല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിരിക്കുകയാണ്. ഡിഎംആര്‍സിയെ ചുമതലപ്പെടുത്തിയിരുന്നു. ഊരാളുങ്കലിനാണ് പാലം പൊളിക്കാനുള്ള കരാര്‍ നല്‍കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in