നവജാത ശിശുവിന്റെ സംസ്‌കാരത്തിന് ഇടം നല്‍കാതെ നഗരസഭ; മൃതദേഹവുമായി കാത്തത് 36 മണിക്കൂര്‍  

നവജാത ശിശുവിന്റെ സംസ്‌കാരത്തിന് ഇടം നല്‍കാതെ നഗരസഭ; മൃതദേഹവുമായി കാത്തത് 36 മണിക്കൂര്‍  

നവജാതശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതെ ഏറ്റുമാനൂര്‍ നഗരസഭ. പൊതുശ്മശാനത്തില്‍ സ്ഥലമില്ലെന്നാരോപിച്ച് ഇടം നിഷേധിച്ചതിനേത്തുടര്‍ന്ന് പിഞ്ചുശരീരവുമായി കാത്തിരിക്കേണ്ടി വന്നത് 36 മണിക്കൂര്‍. കുഴിയെടുക്കാനുള്ള തൊഴിലാളികളെപ്പോലും വിട്ടു നല്‍കാത്തതിനേത്തുടര്‍ന്ന് ഏറ്റുമാനൂര്‍ എസ്എഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തിയത്.

ഇന്നലെ മൂന്നര തൊട്ട് അവരുടെ പുറകെ നടക്കുകയാണ്. ദയനീയമായ കാര്യമാണ്. ഞങ്ങള്‍ ചെയ്‌തോളാം എന്ന് പറഞ്ഞു. പക്ഷെ ഇടം തരണ്ടേ?

പൊലീസ്

നവജാത ശിശുവിന്റെ സംസ്‌കാരത്തിന് ഇടം നല്‍കാതെ നഗരസഭ; മൃതദേഹവുമായി കാത്തത് 36 മണിക്കൂര്‍  
‘മാവോയിസ്റ്റുകള്‍ ഭീകരന്‍മാര്‍’; യുഎപിഎ രാജ്യവ്യാപകമായി ബാധകമാണെന്ന് സിപിഐഎം

സ്ഥലമില്ല കോട്ടയത്തേക്ക് കൊണ്ടുപോകാന്‍ നഗരസഭ പറഞ്ഞപ്പോള്‍ ആദ്യം തിരിച്ചുപോയി. നഗരസഭയുടെ തന്നെ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും തിരിച്ചുവന്നപ്പോള്‍ അവര്‍ രണ്ടര മണിക്കൂര്‍ വൈകിപ്പിച്ചു. '27 സെന്റ് സ്ഥലമേയുള്ളൂ. അവിടെ മുഴുവന്‍ മൃതദേഹം കുഴിച്ചിട്ടിരിക്കുകയാണ്. വേറെ സ്ഥലമില്ല' എന്നായിരുന്നു നഗരസഭയുടെ ന്യായീകരണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

കുട്ടിയുടെ സ്ഥലം അതിരമ്പുഴ പഞ്ചായത്ത് ആയതിനാല്‍ സംസ്‌കരിക്കേണ്ടത് തങ്ങളുടെ ചുമതലയല്ലെന്നാണ് ചെയര്‍മാന്റെ വാദം. ക്രമറ്റോറിയം പണിയുന്നതിനാല്‍ ആവശ്യത്തിന് സ്ഥലമില്ലെന്നും ചെയര്‍മാന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

നവജാത ശിശുവിന്റെ സംസ്‌കാരത്തിന് ഇടം നല്‍കാതെ നഗരസഭ; മൃതദേഹവുമായി കാത്തത് 36 മണിക്കൂര്‍  
‘നോട്ട് നിരോധനം ഭീകരാക്രമണം’; മൂന്നാം വാര്‍ഷികത്തില്‍ മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in