യുഎപിഎ ചുമത്തിയത് അന്യായമെന്ന് എം സ്വരാജ്;  ‘തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു’

യുഎപിഎ ചുമത്തിയത് അന്യായമെന്ന് എം സ്വരാജ്; ‘തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു’

സിപിഐഎം പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് അന്യായമാണെന്ന് എം സ്വരാജ് എംഎല്‍എ. യുഎപിഎ കരിനിയമമായാണ് സിപിഐഎം കണക്കാക്കുന്നത്. തന്റെയും അഭിപ്രായം അതാണെന്നും എം സ്വരാജ്. സാധാരണ നടപടി പോലെ എടുത്ത് ഉപയോഗിക്കേണ്ടതല്ല യുഎപിഎ. കൊടുംഭീകരര്‍ക്കെതിരെ യുഎപിഎ ചുമത്തിയാല്‍ ജനങ്ങള്‍ക്ക് പൊതുവേ പ്രശ്നമുണ്ടാകില്ല. മുന്‍വിധിയോടെ ഇത്തരം വകുപ്പുകള്‍ പ്രയോഗിക്കുന്നത് തെറ്റാണ്.

യുഎപിഎ ചുമത്തിയത് അന്യായമെന്ന് എം സ്വരാജ്;  ‘തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു’
‘പൊലീസ് ക്രിമിനലുകളിലും ബ്യൂറോക്രാറ്റുകളിലും നിയന്ത്രണമില്ല’; സര്‍ക്കാരിനെതിരെ ആഷിക് അബു

സര്‍ക്കാര്‍ യുഎപിഎ ചുമത്തിയത് പരിശോധിക്കുമെന്ന് പറഞ്ഞിട്ടുണ്ട്്. പൊലീസ് തെറ്റായ നടപടി സ്വീകരിച്ചാലും സര്‍ക്കാര്‍ അനുമതിയില്ലാതെ യുഎപിഎ നിലനില്‍ക്കില്ല. പൊലീസിന് സംഭവിച്ച തെറ്റ് തിരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും എം സ്വരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ലഭ്യമായ വിവരങ്ങളുടെയും വാര്‍ത്തയുടെയും അടിസ്ഥാനത്തില്‍ തെറ്റായ നടപടിയായാണ് ഇതിനെ വിലയിരുത്തുന്നതെന്നും സ്വരാജ് പറഞ്ഞു.

യുഎപിഎ ചുമത്തിയത് അന്യായമെന്ന് എം സ്വരാജ്;  ‘തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു’
‘ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു’; ആഭ്യന്തരവകുപ്പിനെതിരെ സിപിഐഎം പ്രമേയം

വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ സംഭവത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. പന്തീരാങ്കാവില്‍ അലന്‍ ശുഹൈബിനും താഹ ഫസലിനുമെതിരെ പൊലീസ് സ്വീകരിച്ച നടപടികള്‍ ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കി. യുഎപിഎ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും പ്രമേയം വ്യക്തമാക്കുന്നു. അലന് നിയമസഹായം നല്‍കുമെന്ന് പാര്‍ട്ടിയുടെ പ്രാദേശിക ഘടകവും വ്യക്തമാക്കിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in