ബിനീഷ് ബാസ്റ്റിന്‍ വിഷയം ജാതിവല്‍ക്കരിക്കരുതെന്ന് എ കെ ബാലന്‍; ‘നടന്‍ പരാതി നല്‍കിയാല്‍ നടപടി’

ബിനീഷ് ബാസ്റ്റിന്‍ വിഷയം ജാതിവല്‍ക്കരിക്കരുതെന്ന് എ കെ ബാലന്‍; ‘നടന്‍ പരാതി നല്‍കിയാല്‍ നടപടി’

ബിനീഷ് ബാസ്റ്റിന്‍ വിഷയം ജാതിവല്‍ക്കരിക്കരുതെന്ന് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍. ബിനീഷിന് എന്തെങ്കിലും വിഷമങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ബിനീഷ് അസംതൃപ്തി രേഖപ്പെടുത്തിയാല്‍ സര്‍ക്കാര്‍ നടപടിയെടുക്കും. ബോധപൂര്‍വ്വമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്നും അനില്‍ രാധാകൃഷ്ണന്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്. ബിനീഷ് അത് ഏറെക്കുറെ അംഗീകരിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. മറ്റൊരു തരത്തിലും ഈ സംഭവത്തെ ചിത്രീകരിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യരുതെന്നും സിനിമാ മന്ത്രി കൂടിയായ എ കെ ബാലന്‍ പ്രതികരിച്ചു.

ഇത് ഒരു രൂപത്തിലും ജാതീയമായി വേര്‍തിരിക്കരുത്. അത് ഒരു മോശപ്പെട്ട ആശയമാണ്.

എകെ ബാലന്‍

അതിഥിയായി ക്ഷണിച്ചിട്ടുണ്ടെങ്കില്‍ ആ പരിഗണന നല്‍കണമായിരുന്നു. സംഭവിച്ചത് എന്താണെന്ന് പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനോട് ചോദിക്കുമെന്നും മന്ത്രി പറഞ്ഞു.

ബിനീഷ് ബാസ്റ്റിന്‍ വിഷയം ജാതിവല്‍ക്കരിക്കരുതെന്ന് എ കെ ബാലന്‍; ‘നടന്‍ പരാതി നല്‍കിയാല്‍ നടപടി’
ഞാന്‍ മേനോനല്ല, ടൈല്‍സിന്റെ പണിയെടുത്ത് ജീവിച്ചയാളാണ്, മനുഷ്യനാണ് ; ബിനീഷ് ബാസ്റ്റിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം 

ക്ഷണിച്ച ശേഷം തന്നെ അപമാനിച്ചതില്‍ ബിനീഷ് ബാസ്റ്റിന്‍ വേദിയില്‍ കുത്തിയിരിക്കുന്നതിന്റേയും കരഞ്ഞു കൊണ്ട് സംസാരിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ നേരിടുന്നത്. 'ഞാന്‍ മേനോനല്ല, ടൈല്‍സിന്റെ പണിയെടുത്ത് ജീവിച്ചയാളാണ്, മനുഷ്യനാണ്' എന്നെല്ലാം ബിനീഷ് പറയുകയുണ്ടായി. സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം രൂക്ഷമായതോടെ അനില്‍ രാധാകൃഷ്ണ മേനോന്‍ മാപ്പ് ചോദിച്ച് രംഗത്തെത്തി. ബിനീഷ് ബാസ്റ്റിനെ അപമാനിച്ചതില്‍ സിനിമാ സംഘടനയായ ഫെഫ്ക സംവിധായകനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

ബിനീഷ് ബാസ്റ്റിന്‍ വിഷയം ജാതിവല്‍ക്കരിക്കരുതെന്ന് എ കെ ബാലന്‍; ‘നടന്‍ പരാതി നല്‍കിയാല്‍ നടപടി’
‘ചാന്‍സ് തെണ്ടികളാണ് ടീമേ നമ്മളെല്ലാവരും’; ബിനീഷ് പറഞ്ഞത് പൊള്ളുന്ന സത്യമാണെന്ന് വി എ ശ്രീകുമാര്‍

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കോളജ് ഡേ വേദിയിലായിരുന്നു ബിനീഷിന്റെ പ്രതിഷേധം. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് യൂണിയന്‍ ഭാരവാഹികള്‍ താന്‍ താമസിച്ച ഹോട്ടലില്‍ എത്തുകയും ഉദ്ഘാടനത്തിന് ഒരു മണിക്കൂര്‍ കഴിഞ്ഞ് എത്തിയാല്‍ മതിയെന്ന് അറിയിക്കുകയും ചെയ്തെന്ന് ബിനീഷ് പറഞ്ഞു. താന്‍ വേദിയിലെത്തിയാല്‍ മാഗസിന്‍ പുറത്തിറക്കാമെന്നേറ്റ അനില്‍ രാധാകൃഷ്ണമേനോന്‍ ഇറങ്ങിപ്പോകുമെന്നാണ് അറിയിച്ചത്. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാന്‍ എനിക്ക് കഴിയില്ലെന്ന് പറഞ്ഞെന്നാണ് കോളജ് ഭാരവാഹികള്‍ വിശദീകരിച്ചതെന്നും ബിനീഷ് വ്യക്തമാക്കുന്നു. ഇതോടെ ബിനീഷ് വേദിയിലെത്തുകയും പ്രതിഷേധ സൂചകമായി നിലത്തിരിക്കുകയുമായിരുന്നു.

ബിനീഷ് ബാസ്റ്റിന്‍ വിഷയം ജാതിവല്‍ക്കരിക്കരുതെന്ന് എ കെ ബാലന്‍; ‘നടന്‍ പരാതി നല്‍കിയാല്‍ നടപടി’
വാളയാര്‍: സിബിഐ അന്വേഷണം ഉടനില്ല; പോക്‌സോ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in