ഇ ശ്രീധരന്‍   പാലാരിവട്ടം 
ഇ ശ്രീധരന്‍  പാലാരിവട്ടം 

‘പുതിയ പാലാരിവട്ടം പാലത്തിന് നൂറ് വര്‍ഷം ഗ്യാരന്റി’; ഇ ശ്രീധരന്റെ വാക്കെന്ന് മന്ത്രി ജി സുധാകരന്‍

പുതിയ പാലാരിവട്ടം പാലത്തിന് മെട്രോ ഉപദേശകന്‍ ഇ ശ്രീധരന്‍ നൂറ് വര്‍ഷം ഗ്യാരന്റി ഉറപ്പു നല്‍കിയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഒരു വര്‍ഷം കൊണ്ട് പാലാരിവട്ടം മേല്‍പാലത്തിന്റെ പണി പൂര്‍ത്തിയാകും. പാലത്തിന് 18 കോടി രൂപ ചെലവ് വരും. ഡിഎംആര്‍സിയെ നിര്‍മ്മാണത്തിന് ചുമതലപ്പെടുത്തി. മുന്‍പ് ചെയ്ത പദ്ധതികളുടെ പണം ബാക്കിയുള്ളതിനാല്‍ ഡിഎംആര്‍സിക്ക് ഇപ്പോള്‍ പണം നല്‍കേണ്ടതില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എം സ്വരാജിന്റെ സബ്മിഷന് മറുപടിയായാണ് ജി സുധാകരന്‍ ഇക്കാര്യം അറിയിച്ചത്.

കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ് സാങ്കേതിക വിദ്യ താല്‍ക്കാലിക പരിഹാരം മാത്രമാണ്. അതുകൊണ്ടാണ് പുതിയ പാലം പണിയുന്നത്.

ജി സുധാകരന്‍

ഇ ശ്രീധരന്‍   പാലാരിവട്ടം 
വാളയാര്‍: ‘പ്രതിയാക്കാന്‍ ശ്രമിച്ച നിരപരാധി ആത്മഹത്യ ചെയ്തു’; മകന്‍ ജീവനൊടുക്കിയത് പൊലീസ് മര്‍ദ്ദനം മൂലമെന്ന് അമ്മ

കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ്ങ് സാങ്കേതിക വിദ്യയില്‍ താല്‍ക്കാലിക പരിഹാരമുണ്ടാക്കാമെന്ന് മദ്രാസ് ഐഐടി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പക്ഷെ ഇത് 10 വര്‍ഷത്തേക്കുള്ള താല്‍ക്കാലിക പരിഹാരം മാത്രമാണ്. പാലാരിവട്ടം പാലത്തിന്റെ ഡിസൈന്‍ മുതല്‍ ക്രമക്കേടുണ്ടായെന്ന് ഐഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതിക്കേസില്‍ വിജിലന്‍സ് കര്‍ശനമായും നിഷ്പക്ഷമായും നിയമപ്രകാരവുമുള്ള അന്വേഷണമാണ് നടത്തുന്നത്. സര്‍ക്കാരിന് രാഷ്ട്രീയ വൈരാഗ്യമില്ലായെന്നും പൊതുമരാമത്ത് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇ ശ്രീധരന്‍   പാലാരിവട്ടം 
വീട്ടുകാരെത്താന്‍ വൈകി; അര്‍ധരാത്രി പെണ്‍കുട്ടിക്ക് തുണയായി നിന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍  

Related Stories

No stories found.
logo
The Cue
www.thecue.in