കര്‍ഷക പ്രക്ഷോഭ നായകന്‍, ആദിവാസി നേതാവ്; മഹാരാഷ്ട്രയില്‍ ബിജെപിയില്‍ നിന്ന് സീറ്റ് തിരിച്ചുപിടിച്ച വിനോദ് നികോളെയെ അറിയാം

കര്‍ഷക പ്രക്ഷോഭ നായകന്‍, ആദിവാസി നേതാവ്; മഹാരാഷ്ട്രയില്‍ ബിജെപിയില്‍ നിന്ന് സീറ്റ് തിരിച്ചുപിടിച്ച വിനോദ് നികോളെയെ അറിയാം

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ ബിജെപിയുടെ ദഹാനു സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താണ് വിനോദ് നികോളെ ചെങ്കൊടി പാറിച്ചത്. പതിനായിരക്കണക്കിന് കര്‍ഷകരെ പങ്കെടുപ്പിച്ച് നടത്തിയ പ്രക്ഷോഭത്തിന്റെ മുന്നണി പോരാളികൂടിയാണ് ഗോത്രവിഭാഗക്കാരനായ വിനോദ് നികോളെ.

2014ല്‍ സിപിഐഎമ്മില്‍ നിന്ന് ബിജെപി നേടിയെടുത്ത മണ്ഡലമാണ് നികോളെ തിരിച്ചുപിടിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്നിലായി 28,149 വോട്ടുകള്‍ നേടാന്‍ മാത്രമേ സിപിഎംന് കഴിഞ്ഞിരുന്നുള്ളു. ഇത്തവണ തെരഞ്ഞെടുപ്പില്‍ 45,000ലധികം വോട്ടുകള്‍ വര്‍ധിപ്പിച്ചാണ് സിപിഐഎം സീറ്റ് തിരിച്ചുപിടിച്ചത്. നികോളെ 72068 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ദനാരയ്ക്ക് 67,326 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് നാല്‍പതിനായിരത്തിലധികം കര്‍ഷകരെ അണിനിരത്തി നാസിക് മുതല്‍ മുംബൈ വരെ കിസാന്‍ ലോങ് മാര്‍ച്ച് നടത്തിയതില്‍ നികോളെയുടെ സംഘാടന മികവ് കൂടിയുണ്ട്.

ദരിദ്ര കര്‍ഷക കുടുംബത്തില്‍ ജനിച്ച നികോളെ മഹാരാഷ്ട്ര സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗമാണ്. കഴിഞ്ഞ 15 വര്‍ഷത്തോളമായി മുഴുവന്‍ സമയം പാര്‍ട്ടി പ്രവര്‍ത്തകനാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി കൂടിയാണ് നികോളെ. ഡിവൈഎഫ്ഐയിലൂടെയാണ് നികോളെ സിപിഐഎമ്മിന്റെ നേതൃനിരയിലേക്കെത്തിയത്.

ദഹാനു മണ്ഡലത്തില്‍ ഇത് ഒമ്പതാം തവണയാണ് സിപിഎം വിജയിക്കുന്നത്. 2014ല്‍ മാത്രമാണ് ദഹാനു മണ്ഡലം സിപിഎമ്മിനെ കൈവിട്ടത്.
കര്‍ഷക പ്രക്ഷോഭ നായകന്‍, ആദിവാസി നേതാവ്; മഹാരാഷ്ട്രയില്‍ ബിജെപിയില്‍ നിന്ന് സീറ്റ് തിരിച്ചുപിടിച്ച വിനോദ് നികോളെയെ അറിയാം
‘തെരഞ്ഞെടുപ്പ് ഫലം അങ്കമാലിയിലെ പ്രധാനമന്ത്രിമാര്‍ക്ക് കരണത്തേറ്റ അടി’; ഗീവര്‍ഗീസ് കൂറിലോസ്

പാല്‍ഘര്‍ ജില്ലയില്‍ ഒരിടത്ത് പോലും വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ആകെ ആറ് മണ്ഡലങ്ങളിലും പ്രതിപക്ഷ കക്ഷികള്‍ ജയിച്ചപ്പോള്‍ ഒരിടത്ത് ശിവസേന സീറ്റ് നേടി. വസായി, നലസോപാറ, ബോയ്സാറ എന്നിവിടങ്ങളില്‍ ബഹുജന്‍ വികാസ് അഘാടി വിജയിച്ചു. വിക്രംഗഡ് മണ്ഡലം എന്‍സിപി നേടി. ദഹാനു സിപിഎം തിരിച്ചു പിടിച്ചു. നാലു സീറ്റില്‍ മത്സരിച്ച ശിവസേനയ്ക്ക് ആകെ കിട്ടിയത് പാല്‍ഘര്‍ മണ്ഡലം മാത്രമാണ്. മത്സരിച്ച രണ്ടിടത്തും വമ്പന്‍ തോല്‍വിയാണ് ബിജെപി നേരിട്ടത്ത്. വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യത്തിനെതിരെ ഒന്നിച്ചു നില്‍ക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

കര്‍ഷക പ്രക്ഷോഭ നായകന്‍, ആദിവാസി നേതാവ്; മഹാരാഷ്ട്രയില്‍ ബിജെപിയില്‍ നിന്ന് സീറ്റ് തിരിച്ചുപിടിച്ച വിനോദ് നികോളെയെ അറിയാം
‘ശരിദൂരം ശരിയെന്ന് കാലം തെളിയിക്കും’; നിലപാടില്‍ മാറ്റമില്ലെന്ന് ജി സുകുമാരന്‍ നായര്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in